ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, October 25, 2020 10:13 PM IST
കാ​ഞ്ഞാ​ർ: ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ പ​ന്നി​മ​റ്റ​ത്തു​ള്ള ഇ​മ്മാ​നു​വേ​ൽ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ന്‍റെ വ​രാ​ന്ത​യി​ലാ​ണ് പെ​ണ്‍​കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.
ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ കാ​ഞ്ഞാ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും, എ​സ്ഐ പി.​ടി. ബി​ജോ​യി​യും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി കു​ഞ്ഞി​നെ തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വി​വ​രം ചൈ​ൽ​ഡ്വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു.
കു​ഞ്ഞ് ഇ​പ്പോ​ൾ കാ​ഞ്ഞാ​ർ പോ​ലീ​സി​ന്‍റെ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ണ്.
ചൈ​ൽ​ഡ് വെൽഫെ​യ​ർ അ​ധി​ക്യ​ത​ർ വ​ന്നാ​ൽ കു​ട്ടി​യെ വി​ട്ടു കൊ​ടു​ക്കും. കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.