ര​ഹ​സ്യ​ബ​ന്ധം സം​ശ​യി​ച്ച് യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു
Sunday, October 25, 2020 10:17 PM IST
നെ​ടു​ങ്ക​ണ്ടം: ഭാ​ര്യ​യു​മാ​യി ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു. ത​ട​യാ​നെ​ത്തി​യ യു​വാ​വി​ന്‍റെ പി​താ​വി​നും പ​രി​ക്കേ​റ്റു.
നെ​ടു​ങ്ക​ണ്ടം അ​ന്പി​ളി​യ​മ്മ​ൻ​കാ​ന​ത്ത് ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ച്ച​ടി താ​ഴേ​പ്പ​റ​ന്പി​ൽ സ​രീ​ഷ്(34), പി​താ​വ് മോ​ഹ​ന​ൻ(62) എ​ന്നി​വ​രെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൈ​ന​ർ​സി​റ്റി അ​റ​യ്ക്ക​ൽ ബി​നോ​യി​യെ(45) നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
രാ​വി​ലെ ജോ​ലി​ക്കാ​യി പി​താ​വും മ​ക​നും സ്കൂ​ട്ട​റി​ൽ നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ വാ​ക്ക​ത്തി, ഇ​രു​ന്പു​വ​ടി എ​ന്നി​വ​യു​മാ​യി വ​ഴി​യി​ൽ കാ​ത്തു​നി​ന്ന ബി​നോ​യി ക​ന്പി​വ​ടി ഉ​പ​യോ​ഗി​ച്ച് സ്കൂ​ട്ട​ർ അ​ടി​ച്ചു താ​ഴെ​യി​ട്ട​ശേ​ഷം വാ​ക്ക​ത്തി​ക്ക് വെ​ട്ടു​ക​യാ​യി​രു​ന്നു. സ​രീ​ഷി​നെ വെ​ട്ടു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ഹ​ന​നും വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​രീ​ഷ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ഇ​യാ​ൾ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​നോ​യി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.
ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ക​ന്പം​മെ​ട്ടി​ലേ​ക്കു പോ​യ പ്ര​തി​യെ ക​ന്പം​മെ​ട്ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ. ​ദി​ലീ​പ്കു​മാ​ർ, സി​പി​ഒ​മാ​രാ​യ സ​ലിം, സൂ​ര​ജ്, ഗ്രേ​സ​ൻ ആ​ന്‍റ​ണി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം സി​ഐ ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി സം​ഭ​വ​സ്ഥ​ല​ത്തും വീ​ട്ടി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ക്ക​ത്തി, ഇ​രു​ന്പു​വ​ടി എ​ന്നി​വ​യും ക​ണ്ടെ​ത്തി. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.