കു​രി​ശും​തൊ​ട്ടി​യു​ടെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്നു
Monday, October 26, 2020 10:26 PM IST
ക​ട്ട​പ്പ​ന: ച​ക്കു​പ​ള്ളം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ കു​രി​ശ​ടി​യി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ച​ക്കു​പ​ള്ളം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ​നി​ന്നും 200 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള കു​രി​ശ​ടി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
കു​രി​ശ​ടി​യു​ടെ ഒ​രു​വ​ശ​ത്തെ ചി​ല്ലു​ക​ൾ മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്ത​ശേ​ഷം കാ​ണി​ക്ക​വ​ഞ്ചി​യു​ടെ പൂ​ട്ട് ക​ന്പി ഉ​പ​യോ​ഗി​ച്ച് അ​ക​ത്തി​യാ​ണ് ഉ​ള്ളി​ൽ നി​ന്നും പ​ണം മോ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.
പ​ള്ളി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് കു​മ​ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​തേ കു​രി​ശ​ടി​യി​ൽ ഇ​തി​നു​മു​ന്പും മോ​ഷ​ണ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്.

ക​ട​യു​ട​മ​യെ
കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച
യു​വാ​വ് പി​ടി​യി​ൽ

വ​ണ്ടി​പ്പെ​രി​യാ​ർ: സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ പ​ണം ചോ​ദി​ച്ച ക​ട​യു​ട​മ​യെ കു​ത്തി​യ കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ്ലാ​മ​ല എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന ര​മേ​ഷ് (27) നെ​യാ​ണ് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത്. മ്ലാ​മ​ല നാ​ലു​ക്ക​ണ്ടം സ്വ​ദേ​ശി അ​ൻ​ഷാ​ദ് ( 32 )നാ​ണ് നെ​ഞ്ചി​ൽ കു​ത്തേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.
പ​ണം ചോ​ദി​ച്ച വൈ​രാ​ഗ്യ​ത്തി​ലാ​ണ് കു​ത്തി​യ​ത്. നെ​ഞ്ചി​ൽ ആ​ഴ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ൻ​ഷാ​ദ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ത്രീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.
പ്ര​തി​യെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.