ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് അ​നി​ശ്ചി​ത​കാ​ല സ​മ​രം ആരംഭിച്ചു
Tuesday, October 27, 2020 9:45 PM IST
തൊ​ടു​പു​ഴ: അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് മു​ന്നി​ൽ കോ​ത​മം​ഗ​ലം രൂ​പ​താ ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത കാ​ല സ​മ​ര​ത്തി​നു തു​ട​ക്ക​മാ​യി.
ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ജി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം കോ​ത​മം​ഗ​ലം രൂ​പ​ത എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി റ​വ.​ഡോ.​സ്റ്റാ​ൻ​ലി കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നീ​ഷ് ജോ​ർ​ജ്, ബി​സോ​യി ജോ​ർ​ജ്, ജി​യോ ചെ​റി​യാ​ൻ, ബോ​ബു ആ​ന്‍റ​ണി, അ​നി​ൽ എം.​ജോ​ർ​ജ്, ദീ​പാ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.