കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മണ​ത്തി​ൽ പൊ​റു​തിമു​ട്ടി കർഷകർ
Wednesday, October 28, 2020 11:01 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ലെ മു​ള​ക​ര​മേ​ട് മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി. ര​ണ്ടു​വ​ർ​ഷ​മാ​യി കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കൂ​ട്ട​മാ​യി എ​ത്തു​ന്ന പ​ന്നി​ക​ൾ ക​ർ​ഷ​ക​രു​ടെ ക​പ്പ, വാ​ഴ, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, ഏ​ലം തു​ട​ങ്ങി​യ​വ വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. പ​ന്നി​ക​ളു​ടെ ശ​ല്യം കൂ​ടി​യ​തോ​ടെ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.എ​ത്ര​യും​വേ​ഗം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം​ന​ൽ​കാ​ൻ വ​നം വ​കു​പ്പും കൃ​ഷി വ​കു​പ്പും ത​യാ​റാ​ക​ണ​മെ​ന്നും ത​ക​രാ​റി​ലാ​യ വ​ഴി​വി​ള​ക്കു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.