ല​ക്ഷ​ങ്ങ​ളു​ടെ ച​ന്ദ​ന​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Friday, October 30, 2020 11:08 PM IST
മ​റ​യൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​നയ്​ക്കി​ടെ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ച​ന്ദ​ന​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മ​റ​യൂ​ർ ചി​ന്ന​വ​ര സ്വ​ദേ​ശി രാം​കു​മാ​ർ(25), കാ​പ്പി​സ്റ്റോ​ർ സ്വ​ദേ​ശി ര​ഞ്ജി​ത്ത്(24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ന​ക്കാ​ൽ​പെ​ട്ടി സ്വ​ദേ​ശി പ്ര​ദീ​പ് (27) ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രി​ൽ​നി​ന്നും 25 കി​ലോ​ഗ്രാം ച​ന്ദ​നം ക​ണ്ടെ​ത്തി.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ പ​ള്ള​നാ​ട് കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം വ​ന​പാ​ല​ക സം​ഘം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന വ​ന​പാ​ല​ക​രെ ക​ണ്ട മോ​ഷ്ടാ​ക്ക​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ ര​ണ്ടു ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ച​ന്ദ​നം. രാം​കു​മാ​റി​നെ​യും ര​ഞ്ജി​ത്തി​നെയും വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം മ​റ​യൂ​ർ അ​ക്ക​ര​സീ​മ ഭാ​ഗ​ത്തു​നി​ന്നും മോ​ഷ്ടി​ച്ച ച​ന്ദ​ന​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും വി​ൽ​പ്പന​യ്ക്കാ​യി മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നും നാ​ച്ചി​വ​യ​ൽ ഡെ​പ്യു​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​വി. ഫി​ലി​പ് പ​റ​ഞ്ഞു.

ഡെ​പ്യൂട്ടി റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്‌ഷൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​ആ​ർ. ബി​ജു, റെ​നി, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ. ശ്രീ​കാ​ന്ത്, എ.​ജി. ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.