ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ ശ്രാ​ദ്ധാ​ച​ര​ണം ന​ട​ത്തി
Saturday, November 21, 2020 10:33 PM IST
ക​ട്ട​പ്പ​ന: ദൈ​വ​ദാ​സ​ൻ ഫോ​ർ​ത്തു​നാ​ത്തു​സി​ന്‍റെ 15-ാം ശ്രാ​ദ്ധാ​ച​ര​ണം ന​ട​ത്തി. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ലും സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി സെ​മി​ത്തേ​രി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ബ​റി​ട​ത്തി​ലു​മാ​യാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

അ​നു​സ്മ​ര​ണ ദി​ന​മാ​യ ഇ​ന്ന​ലെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ ക​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. ക​ബ​റി​ട​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തി.

ക​ട്ട​പ്പ​ന ഫൊ​റോ​ന വി​കാ​രി ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ, അ​സി. വി​കാ​രി ഫാ. ​ആ​ൽ​വി​ൻ കാ​ർ​ലോ​സ് കീ​ര​ണ്‍​ചി​ര, ഫാ. ​സു​നി​ൽ ചെ​റു​ശേ​രി, ബ്ര​ദേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സു​പ്പീ​രി​യ​ർ ബ്ര​ദ​ർ ജോ​ണി പു​ല്ലാ​നി​തു​ണ്ട​ത്തി​ൽ, ബ്ര​ദ​ർ ആ​ന്‍റ​ണി പാ​ല​മ​റ്റം, പോ​സ്റ്റു​ലെ​റ്റ​ർ ഫാ. ​ഫ്രാ​ൻ​സി​സ് മ​ണ്ണാ​പ​റ​ന്പി​ൽ, സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സ​ഭ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ മേ​ഴ്സി തോ​മ​സ്, സി​സ്റ്റ​ർ ലി​ല്ലി തു​ട​ങ്ങി​യ​വ​ർ ശ്ര​ദ്ധാ​ചാ​ര​ണ​ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.