കൈ​ത്തോ​ട്ടി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി
Monday, November 23, 2020 10:09 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​മ​ധ്യ​ത്തി​ലെ കൈ​ത്തോ​ട്ടി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി. ഇ​ട​ശേ​രി ജം​ഗ്ഷ​നോ​ടു​ചേ​ർ​ന്ന് ഒ​ഴു​കു​ന്ന തോ​ട്ടി​ലേ​ക്കാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം അ​ട​ക്കം ക​ല​ർ​ന്ന മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത്. തോ​ടി​നോ​ടു ചേ​ർ​ന്നു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും മാ​ലി​ന്യം തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യും അ​ക്ഷേ​പ​മു​ണ്ട്. ന​ഗ​ര​ത്തി​ൽ നി​ന്നും കൈ​ത്തോ​ട് എ​ത്തു​ന്ന​ത് ക​ട്ട​പ്പ​ന​യാ​റി​ലേ​ക്കാ​ണ്. ക​ട്ട​പ്പ​ന​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നു​പോ​ലും ഉ​പ​യോ​ഗി​ക്കു​ന്ന​തും ആ​റ്റി​ലെ വെ​ള്ള​മാ​ണ്.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്‍​മു​ന്നി​ൽ ന​ട​ക്കു​ന്ന മ​ലീ​നീ​ക​ര​ണം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.