പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ദു​രു​പ​യോ​ഗി​ച്ച സി​പി​എം നേ​താ​വി​നെ പു​റ​ത്താ​ക്കി
Thursday, November 26, 2020 10:05 PM IST
നെ​ടു​ങ്ക​ണ്ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന് ആ​രോ​പ​ണം. സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​ത്തെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി.
കൂ​ന്പ​ൻ​മ​ല ബ്രാ​ഞ്ച് അം​ഗ​ത്തെ​യാ​ണ് പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​തെ​ന്ന് സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. മി​ക​ച്ച മാ​ർ​ക്കു​വാ​ങ്ങി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ സം​ഭ​വ​മു​ണ്ടാ​യ സ്ഥ​ല​ത്ത് പാ​ർ​ട്ടി സ​മീ​പ​കാ​ല​ത്ത് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഈ ​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം 16 വ​യ​സു​കാ​രി​യു​ടെ ന​ന്പ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം എ​ത്തി. രാ​ത്രി​യി​ൽ വീ​ട്ടു​കാ​ർ ശ​ബ്ദം​കേ​ട്ടു പു​റ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം പെ​ണ്‍​കു​ട്ടി​യെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ച​തോ​ടെ ഇ​യാ​ൾ വാ​ഹ​ന​വും ഉ​ടു​മു​ണ്ടും ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു. പോ​ലീ​സെ​ത്തി ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം ഉ​പേ​ക്ഷി​ച്ച വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ചൈ​ൽ​ഡ് ലൈ​ൻ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി. റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റി​യി​ച്ചു.