ന​ഗ​ര​സ​ഭ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ പ​രാ​തി
Friday, November 27, 2020 9:56 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കു പ​രാ​തി. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ 33-ാം വാ​ർ​ഡി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യ ജെ​യ്മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ലി​നെ​തി​രെ​യാ​ണ് ഇ​ര​ട്ട വോ​ട്ട് ആ​രോ​പി​ച്ച് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ള​ക​ര​മേ​ട് ഉ​പ്പു​മാ​ക്ക​ൽ ജി​തി​ൻ തോ​മ​സാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.
ജെ​യ്മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 640-ാം സീ​രി​യ​ൽ ന​ന്പ​രി​ലാ​ണ് പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ പേ​ര് പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ വു​ഡ് ലാ​ൻ​ഡ് വാ​ർ​ഡി​ൽ 510-ാം സീ​രി​യ​ൽ ന​ന്പ​രി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഒ​രേ ആ​ൾ വ്യ​ത്യ​സ്ത ത​ദ്ദേ​ശ ഭ​ര​ണ പ്ര​ദേ​ശ​ത്ത് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​വും മു​നി​സി​പ്പാ​ലി​റ്റി ആ​ക്ട് 75-ാം വ​കു​പ്പി​ന്‍റെ ലം​ഘ​ന​വു​മാ​ണെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്നു.