ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ​തി​രെ കെ​പി​സി​സി അം​ഗം
Friday, November 27, 2020 9:56 PM IST
നെ​ടു​ങ്ക​ണ്ടം: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ രം​ഗ​ത്ത്.
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ കൂ​ടി​യാ​ലോ​ച​ന​ക​ൾ ഇ​ല്ലാ​തെ​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ഷ്ട​ക്കാ​ർ​ക്ക് സീ​റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. ഗ്രൂ​പ്പ് താ​ൽ​പ​ര്യ​വും വ്യ​ക്തി​താ​ൽ​പ​ര്യ​വും ധാ​ർ​ഷ്ട്യ​വു​മാ​ണ് ഇ​ബ്രാ​ഹിം​കു​ട്ടി സ്വീ​ക​രി​ച്ച​തെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കൂ​ടി​യാ​യ ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ ആ​രോ​പി​ച്ചു.