ന​ഗ​ര​സ​ഭ​യി​ൽ നാ​ലി​ൽ മൂ​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രും അ​ങ്ക​ത്തി​ന്
Saturday, November 28, 2020 10:53 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ ക​ഴി​ഞ്ഞ​ത​വ​ണ ഭ​ര​ണ​ത്തി​നു നേ​തൃ​ത്വം​ന​ൽ​കി​യ നാ​ലു ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രി​ൽ മൂ​ന്നു​പേ​രും ഇ​ത്ത​വ​ണ​യും മ​ൽ​സ​ര രം​ഗ​ത്ത്. മൂ​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ വീ​ണ്ടും പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്പോ​ൾ അ​വ​സാ​ന ടേ​മി​ലെ​ത്തി​യ​യാ​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ന്നു.

എ​ന്നാ​ൽ നാ​ലു വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ ഇ​ത്ത​വ​ണ മ​ൽ​സ​ര രം​ഗ​ത്തി​ല്ല. ഇ​തി​ൽ മൂ​ന്നു​പേ​ർ പി​ന്നി​ലേ​ക്ക് മാ​റി ഭാ​ര്യ​മാ​രെ മ​ൽ​സ​ര രം​ഗ​ത്തി​റ​ക്കി. അ​വ​സാ​ന ടേ​മി​ലെ​ത്തി​യ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും മ​ൽ​സ​രം​ഗ​ത്തു​നി​ന്നും പി​ൻ​മാ​റി.

ഒ​രാ​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ യു​ഡി​എ​ഫി​ൽ​നി​ന്ന് ലീ​ഗ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സ് എ​ന്നി​ങ്ങ​നെ മൂ​ന്നു ടേ​മാ​യാ​യി​രു​ന്നു ഭ​ര​ണം വീ​തം​വ​ച്ച​ത്. ഇ​തി​നി​ട​യി​ൽ എ​ൽ​ഡി​എ​ഫി​നും ആ​റു​മാ​സം ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​നം ല​ഭി​ച്ചു. ജ​ന​റ​ൽ വാ​ർ​ഡാ​യി​രു​ന്ന വ​ട​ക്കും​മു​റി​യി​ൽ​നി​ന്നും വി​ജ​യി​ച്ച മു​സ്ലീം​ലീ​ഗി​ലെ സ​ഫി​യ ജ​ബ്ബാ​ർ ക​ഴി​ഞ്ഞ​ത​വ​ണ ആ​ദ്യ ചെ​യ​ർ​പേ​ഴ്സ​ണാ​യി. സ​ഫി​യ ജ​ബ്ബാ​ർ ഇ​ത്ത​വ​ണ വ​നി​ത വാ​ർ​ഡാ​യ ഇ​വി​ടെ​നി​ന്നു​ത​ന്നെ​യാ​ണ് വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്ന​ത്. സി​പി​എം സ്വ​ത​ന്ത്ര പു​ഷ്പ​ല​ത​യും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​ർ​ച്ച​ന അ​നൂ​പു​മാ​ണ് എ​തി​രാ​ളി​ക​ൾ.

ഭാ​ഗ്യം തു​ണ​ച്ച​തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മി​നി മ​ധു സി​റ്റിം​ഗ് സീ​റ്റാ​യ ഒ​ള​മ​റ്റ​ത്താ​ണ് വീ​ണ്ടും മ​ൽ​സ​രി​ക്കു​ന്ന​ത്. സി​പി​എം പ്ര​തി​നി​ധി​യാ​യ മി​നി മ​ധു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ചെ​യ​ർ​പേ​ഴ്സ​ണാ​യ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി​യാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​നാ​ർ​ഥി. ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യ വൈ​സ് ചെ​യ​ർ​മാ​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യ​തോ​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​പ്പോ​ൾ മി​നി മ​ധു​വി​ന് ഭാ​ഗ്യം അ​നു​കൂ​ല​മാ​കു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജ​യ​സാ​ബു​വും ബി​ജെ​പി സ്ഥാ​നാ​ർ​ഥി സ​ര​സ്വ​തി ര​വി​യു​മാ​ണ് എ​തി​രാ​ളി​ക​ൾ.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​നം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വ​ഴു​തി​പ്പോ​യെ​ങ്കി​ലും അ​വി​ശ്വാ​സ​ത്തി​ലൂ​ടെ എ​ൽ​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണെ പു​റ​ത്താ​ക്കി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യാ​യ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി സി​റ്റിം​ഗ് വാ​ർ​ഡാ​യ റി​വ​ർ​വ്യു വാ​ർ​ഡി​ലാ​ണ് ഇ​ത്ത​വ​ണ​യും മ​ൽ​സ​രി​ക്കു​ന്ന​ത്.
ഏ​ഴാം ത​വ​ണ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മ​ൽ​സ​രി​ക്കു​ന്ന ജെ​സി ആ​ന്‍റ​ണി ക​ഴി​ഞ്ഞ ആ​റു ത​വ​ണ​യും വി​ജ​യി​ച്ചു. ര​ണ്ടു​ത​വ​ണ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യു​മാ​യി. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ർ​ക്കു​നേ​ർ മ​ൽ​സ​രി​ക്കു​ന്ന വാ​ർ​ഡാ​ണി​ത്. ജ​ന​റ​ൽ വാ​ർ​ഡാ​യ ഇ​വി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സ്ഥാ​നാ​ർ​ഥി​യാ​യി ജെ​സി ആ​ന്‍റ​ണി മ​ൽ​സ​രി​ക്കു​ന്പോ​ൾ ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യാ​യി മെ​ജോ കു​ര്യാ​ക്കോ​സാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​എം. പീ​താ​ബ​ര​നാ​ണ്.

അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണാ​യ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി സി​സി​ലി ജോ​സി​ന് ഇ​ത്ത​വ​ണ സീ​റ്റ് ല​ഭി​ച്ചി​ല്ല. ജ​ന​റ​ൽ വാ​ർ​ഡാ​യ​തോ​ടെ​യാ​ണ് സീ​റ്റ് ന​ഷ്ട​മാ​യ​ത്. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യ ലൂ​സി ജോ​സ​ഫി​നും സീ​റ്റ് സം​വ​ര​ണ​മാ​യ​തോ​ടെ ഈ ​ഘ​ട്ട​ത്തി​ൽ രം​ഗ​ത്തു​നി​ന്നും മാ​റേ​ണ്ടി​വ​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ത​വ​ണ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​കെ. സു​ധാ​ക​ര​ൻ​നാ​യ​ർ, സി.​കെ. ജാ​ഫ​ർ, എം.​കെ. ഷാ​ഹു​ൽ​ഹ​മീ​ദ് എ​ന്നി​വ​ർ ഭാ​ര്യ​മാ​രെ ഇ​ത്ത​വ​ണ മ​ൽ​സ​ര​രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.