ആ​ന​യി​റ​ങ്ക​ലി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന നാ​ടു വി​റ​പ്പി​ക്കു​ന്നു
Sunday, November 29, 2020 10:09 PM IST
രാ​ജ​കു​മാ​രി: ആ​ന​യി​റ​ങ്ക​ലി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന നാ​ടു​വി​റ​പ്പി​ക്കു​ന്നു. അ​ഞ്ചു ദി​വ​സ​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നാ​ശം വി​ത​ച്ച വി​ഹ​രി​ക്കു​ന്ന ഒ​റ്റ​യാ​ന ക​ഴി​ഞ്ഞ ദി​വ​സം പ​ട​യാ​റ്റി​ൽ സാ​ജു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ഏ​ല​ച്ചെ​ടി​ക​ളും കെ​ട്ടി​ട​വും അ​ടി​ച്ചു ത​ക​ർ​ത്തു. സോ​ളാ​ർ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ചു. ആ​ന​ക്ക​ലി​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണ് സാ​ജു മൂ​ന്നേ​ക്ക​റി​ൽ ഏ​ലം കൃ​ഷി ചെ​യ്ത​ത്. വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ സ​മ​യ​ത്താ​ണ് ആ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
കൃ​ഷി​യി​ട​ത്തി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​യെ വ​ന​ത്തി​ലേ​യ്ക്ക് തു​ര​ത്താ​ൻ വ​നം വ​കു​പ്പ് ന​ട​പ​ടി സ്വീക​രി​ച്ചി​ട്ടി​ല്ല. ആനയെ മാ​റ്റു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​യാ​ൽ സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത് നാ​മ​മാ​ത്ര​മാ​യ തു​ക​യാ​ണ്. കാ​ട്ടാ​ന​യെ നി​രീ​ക്ഷി​ക്കാ​ൻ വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കാ​മെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ട്ടി​ണി സ​മ​ര​മ​ട​ക്ക​മു​ള്ള പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ക​യാ​ണ് ക​ർ​ഷ​ക​ർ.