വ്യാ​ജ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ക​ത്ത്
Sunday, November 29, 2020 10:09 PM IST
തൊ​ടു​പു​ഴ:​പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യി വ്യാ​ജ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത​ര കേ​ന്ദ്ര​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ​ക്കും ക​ത്ത് ന​ൽ​കി.
പ​ഞ്ചാ​യ​ത്ത് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ​ന്ന വ്യാ​ജേ​ന അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ഐ​ടി മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ ക​ത്തും അ​നു​ബ​ന്ധ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ളും സ​ഹി​ത​മാ​ണ് ക​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ നി​ല​വി​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് ന​ൽ​കു​ന്ന​ത്. ഒ​രു പ്ര​ദേ​ശ​ത്ത് അ​ക്ഷ​യ കേ​ന്ദ്രം ആ​വ​ശ്യ​മാ​ണെ​ന്നു കാ​ണി​ച്ച് ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ഇ-​ഗ​വേ​ണ​ൻ​സ് സൊ​സൈ​റ്റി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം അ​ക്ഷ​യ ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ക്കു​ന്ന പ്ര​പ്പോ​സ​ലു​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് സാ​ധാ​ര​ണ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​ത്.​
അ​നു​മ​തി ന​ൽ​കി​യ ശേ​ഷം ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ,ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നാ​ണ് അ​ക്ഷ​യ സം​രം​ഭ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന ന​ൽ​കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സ​ർ​വീ​സ് ചാ​ർ​ജ് അ​താ​തു കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചു ന​ൽ​കു​ക​യാ​ണ് പ​തി​വ്.
അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ​രാ​തി ല​ഭി​ച്ചാ​ൽ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു അ​ക്ഷ​യ ഡ​യ​റ​ക്ട​ർ ത​ല​ത്തി​ലും സ​ർ​ക്കാ​ർ​ത​ല​ത്തി​ലും സം​വി​ധാ​ന​വു​മു​ണ്ട്. ഇ​തി​നു പു​റ​മെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കു​ന്ന​തി​നും സം​വി​ധാ​ന​മു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍റ് ഐ​ടി വ​കു​പ്പി​ൽ നി​ന്നു ര​ജി​സ്ട്രേ​ഷ​നെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളി​ൽ ചി​ല​ത് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്ന വ്യാ​ജേ​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.​
ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കു​ന്ന​തി​നോ ഫീ​സ് ഘ​ട​ന നി​ശ്ച​യി​ക്കു​ന്ന​തി​നോ പോ​രാ​യ്മ​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നോ പ​ല​പ്പോ​ഴും സാ​ധി​ക്കാ​റി​ല്ല. ഓ​പ്പ​ണ്‍ പോ​ർ​ട്ട​ലി​ലൂ​ടെ യൂ​സ​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ-​ഡി​സ്ട്രി​ക്ട് സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സൗ​ക​ര്യം ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
അം​ഗീ​കാ​ര​മി​ല്ലാ​ത്ത കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന​തി​നാ​യി പു​തി​യ ഇത്തരം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നും​അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​ര​ത്തെ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​നു​ള്ള അം​ഗീ​കൃ​ത സെ​ന്‍റ​റു​ക​ൾ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും. വ്യ​ക്തി​ഗ​ത ലോ​ഗി​നി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സം​വി​ധാ​നം കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളോ ഇ​ത​ര ഓ​ണ്‍​ലൈ​ൻ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളൊ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ ബോ​ർ​ഡു​ക​ൾ, ലോ​ഗോ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ച്ച് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യോ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ ലോ​ഗി​ൻ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി ഇ-​ഡി​സ്ട്രി​ക്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യോ ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.