നൂ​റ്റി​പ​ത്താം വ​യ​സി​ലും വോ​ട്ടു​ചെ​യ്ത ഉ​ണ്ണി​പ്പി​ള​ളി​യ​മ്മ ഓ​ർ​മ​യാ​യി
Tuesday, December 1, 2020 9:53 PM IST
രാ​ജാ​ക്കാ​ട്: നൂ​റ്റി​പ്പ​ത്താം വ​യ​സി​ലും കാ​ർ​ഷി​ക കാ​ര്യ​ങ്ങ​ളി​ലും വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്ന കൊ​ന്പൊ​ടി​ഞ്ഞാ​ൽ ഉ​ണ്ണി​പ്പി​ള്ളി​ൽ ഏ​ലി​യാ​മ്മ തോ​മ​സ് ( ഉ​ണ്ണി​പ്പി​ള്ളി​യ​മ്മ ) ഇ​ത്ത​വ​ണ വോ​ട്ടു​ചെ​യ്യാ​നി​ല്ല. നൂ​റ്റി​പ​തി​നൊ​ന്ന് വ​യ​സാ​യ ഉ​ണ്ണി​പ്പി​ള​ളി​യ​മ്മ ഇ​ന്ന​ലെ​യാ​ണ് നി​ര്യാ​ത​യാ​യ​ത്.
തൊ​ടു​പു​ഴ അ​ഞ്ചി​രി ആ​ക്ക​പ്പ​ടി​ക്ക​ൽ കു​ടും​ബാം​ഗ​മാ​യ ഏ​ലി​യാ​മ്മ 1979-ലാ​ണ് ഹൈ​റേ​ഞ്ചി​ലെ​ത്തി​യ​ത്. എ​ല്ലാ​വ​രോ​ടും പു​ഞ്ചി​രി​യോ​ടു​കൂ​ടി സം​സാ​രി​ക്കു​ന്ന ഉ​ണ്ണി​പ്പി​ള​ളി അ​മ്മ വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ലും കാ​ർ​ഷി​ക കാ​ര്യ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു. പ​തി​ന​ഞ്ചു വ​ർ​ഷം മു​ന്പു​വ​രെ നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ​ണി​ക്ക​ൻ​കു​ടി പ​ള്ളി​യി​ലേ​ക്ക് ന​ട​ന്നു​പോ​കു​മാ​യി​രു​ന്നു.
എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മു​ട​ങ്ങാ​തെ വോ​ട്ടു ചെ​യ്തി​ട്ടു​മു​ണ്ട്. നു​കം വ​ച്ച കാ​ള, കു​തി​ര, അ​രി​വാ​ൾ നെ​ൽ​ക്ക​തി​ർ, പ​ശു​വും കി​ട​വും എ​ന്നീ തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്ന​ങ്ങ​ളി​ലൊ​ക്കെ വോ​ട്ടു​ചെ​യ്തി​ട്ടു​ണ്ട്.
ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. കൊ​ച്ചു​മ​ക​ൻ ജ​യ്സ​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്.
മ​ക്ക​ളോ​ടും കൊ​ച്ചു​മ​ക്ക​ളോ​ടും പ​ഴ​യ​കാ​ല ക​ഥ​ക​ളും ക​വി​ത​ക​ളും പ​ങ്കു​വ​ച്ചി​രു​ന്ന ഉ​ണ്ണി​പ്പി​ള്ളി​യ​മ്മ സം​സ്ഥാ​ത്തെ​ത​ന്നെ പ്രാ​യം​കൂ​ടി​യ അ​മ്മ​മാ​രി​ലൊ​രാ​ളാ​യി​രു​ന്നു. മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളു​മു​ൾ​പ്പ​ടെ അ​ന്പ​തോ​ളം പേ​രു​ണ്ടാ​യി​രു​ന്ന വ​ലി​യ കു​ടും​ബ​മാ​യി​രു​ന്നു ഉ​ണ്ണി​പ്പി​ള്ളി അ​മ്മ​യു​ടേ​ത്.