തൊ​ടു​പു​ഴ , ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ളി​ലൂ​ടെ...
Tuesday, December 1, 2020 9:53 PM IST
വാ​ർ​ഡ് - 14 മു​ത​ല​ക്കോ​ടം

യു​ഡി​എ​ഫി​ന്‍റെ ശ​ക്തികേ​ന്ദ്ര​മാ​യ മു​ത​ല​ക്കോ​ട​ത്ത് വാ​ർ​ഡ് നി​ല നി​ർ​ത്താ​ൻ സി​റ്റിം​ഗ് കൗ​ണ്‍​സി​ല​റും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന സി.​കെ ജാ​ഫ​റി​ന്‍റെ ഭാ​ര്യ ഷ​ഹ്നാ ജാ​ഫ​റി​നെ​യാ​ണ് യു​ഡി​എ​ഫ് മ​ത്സ​ര രം​ഗ​ത്ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.
2012 -ൽ ​വാ​ർ​ഡി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച് ഷ​ഹ്ന കൗ​ണ്‍​സി​ല​റാ​യി​രു​ന്നു.
തൊ​ടു​പു​ഴ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക അ​ഡ്വ. പി.​എ​സ് ഷ​ബ്ന​യെ​യാ​ണ് വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കാ​ൻ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി എ​ൽ​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.​ തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ൽ നി​ന്ന് നി​യ​മ​ബി​രു​ദം നേ​ടി​യ ഷ​ബ്ന​യു​ടെ ക​ന്നി​യ​ങ്ക​മാ​ണ്.

വാ​ർ​ഡ് -19 കീ​രി​കോ​ട്

യു​ഡി​എ​ഫ് സി​റ്റിം​ഗ് സീ​റ്റാ​യ കീ​രി​കോ​ട് വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. വി​മ​ത സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ സി​റ്റിം​ഗ് കൗ​ണ്‍​സി​ല​ർ കെ.​എം ഷാ​ജ​ഹാ​നെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി​യ​തോ​ടെ ഇ​വി​ടെ യു​ഡി​എ​ഫി​ന് മ​ത്സ​രം പ്ര​സ്റ്റീ​ജാ​യി.
കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ബി. ഹാ​രി​സി​ന്‍റെ ഭാ​ര്യ സ​ജീ​ല ഹാ​രി​സാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക ഷാ​ഹി​ന ഇ​ബ്രാ​ഹി​മി​നെ​യാ​ണ് വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ൽ​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാം ത​വ​ണ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന ഷാ​ഹി​ന സി​പി​എം സ്വ​ത​ന്ത്ര​യാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ്: ന​വാ​സ്. എ​ൻ​ഡി​എ ഇ​വി​ടെ മ​ത്സ​ര രം​ഗ​ത്തി​ല്ല.

വാ​ർ​ഡ് -15 ഉ​ണ്ട​പ്ലാ​വ്

മു​സ്‌ലിം ലീ​ഗി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ ഉ​ണ്ട​പ്ലാ​വ് നി​ലനി​ർ​ത്താ​ൻ യു​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ൽ​ഡി​എ​ഫും പൊ​രി​ഞ്ഞ പോ​രാ​ട്ട​ത്തി​ലാ​ണ്.
മു​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്ന എ.​എം.​ ഹാ​രി​ദ് വി​ജ​യി​ച്ച വാ​ർ​ഡി​ൽ വീ​ട്ട​മ്മ​യാ​യ റ​സി​യ കാ​സി​മി​നെ​യാ​ണ് ഇ​ത്ത​വ​ണ യു​ഡി​എ​ഫ് മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.
ആ​ദ്യ​മാ​യി മ​ത്സ​ര രം​ഗ​ത്തെ​ത്തു​ന്ന റ​സി​യ​യു​ടെ ഭ​ർ​ത്താ​വ് ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ന്ന യു.​എം.​കാ​സി​മാ​ണ്. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​യാ​യ ഷാ​നാ​സ് നി​സാ​റാ​ണ് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി.
ആ​ദ്യ​മാ​യി മ​ൽ​സ​ര​രം​ഗ​ത്തെ​ത്തു​ന്ന ഷാ​നാ​സി​ന്‍റെ ഭ​ർ​ത്താ​വ് ഓ​ട്ടോ​ഡ്രൈ​വ​റാ​യ നി​സാ​റാ​ണ്.

വാ​ർ​ഡ് -17 കു​മ്മം​ക​ല്ല്

ഇ​ത്ത​വ​ണ ജ​ന​റ​ൽ വാ​ർ​ഡാ​യി മാ​റി​യ കു​മ്മം​ക​ല്ലി​ൽ സി​റ്റിം​ഗ് കൗ​ണ്‍​സി​ല​റും പ്ര​ഥ​മ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റും ത​മ്മി​ലാ​ണ് പോ​രാ​ട്ടം.
1988 ൽ ​ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഥ​മ കൗ​ണ്‍​സി​ലി​ൽ അം​ഗ​മാ​യ ടി.​എം. ബ​ഷീ​റി​നെ​യാ​ണ് വാ​ർ​ഡ് തി​രി​കെ പി​ടി​ക്കാ​ൻ യു​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, മു​സ്‌ലിം ലീ​ഗ് ജി​ല്ലാ കൗ​ണ്‍​സി​ലം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. വാ​ർ​ഡ് നി​ല നി​ർ​ത്താ​ൻ സി​റ്റിം​ഗ് കൗ​ണ്‍​സി​ല​റാ​യ സ​ബീ​ന ബി​ഞ്ചു​വാ​ണ് വീ​ണ്ടും മ​ത്സര രം​ഗ​ത്ത്. സി​പി​എം തൊ​ടു​പു​ഴ ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​യ സ​ബീ​ന ബി​ഞ്ചു​വി​ന്‍റെ ര​ണ്ടാം മ​ത്സര​മാ​ണ്. ഭ​ർ​ത്താ​വ് ബി​ഞ്ചു. എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി അ​മീ​ൻ അ​സീ​സും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. എ​ൻ​ഡി​എ ഇ​വി​ടെ മ​ത്സ​ര രം​ഗ​ത്തി​ല്ല.

വാ​ർ​ഡ് -16 ബി​ടി​എം സ്കൂ​ൾ

യു​ഡി​എ​ഫ് സി​റ്റിം​ഗ് വാ​ർ​ഡാ​യ ബി​ടി​എം സ്കൂ​ൾ വാ​ർ​ഡി​ൽ വീ​ട്ട​മ്മ​മാ​രാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. മു​സ്‌ലിം ലീ​ഗി​ന്‍റെ കു​ത്ത​ക വാ​ർ​ഡാ​യ ഇ​വി​ടെ കു​ടും​ബ​ശ്രീ എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, മു​നി​സി​പ്പാ​ലി​റ്റി വി​ക​സ​ന സ​മി​തി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള സാ​ബി​റ ജ​ലീ​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സാ​ബി​റ ജ​ലീ​ലി​ന്‍റെ ക​ന്നി മ​ത്സ​ര​മാ​ണ്. ഭ​ർ​ത്താ​വ് പി.​ഇ ജ​ലീ​ൽ.
ഇ​ട​വെ​ട്ടി​യി​ൽ കു​ടും​ബ​ശ്രീ സെ​ക്ര​ട്ട​റി​യാ​യ ന​ഫീ​സ​ത്ത് ബീ​വി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ന​ഫീ​സ​ത്ത് ബി​വി സി​പി​എം സ്വ​ത​ന്ത്ര​യാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് പി.​ എ​ച്ച് നി​സാ​ർ.​ ഇ​വി​ടെ എ​ൻ​ഡി​എ മ​ത്സ​ര രം​ഗ​ത്തി​ല്ല.

വാ​ർ​ഡ് -18 മ​ലേ​പ്പ​റ​ന്പ്


മ​ലേ​പ്പ​റ​ന്പ് വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ ഇ​രുമു​ന്ന​ണി​ക​ളി​ലും ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ കൊ​ന്പു കോ​ർ​ക്കു​ന്ന​ത്. മു​ൻ കൗ​ണ്‍​സി​ല​റാ​യ മു​സ്‌ലിം ലീ​ഗി​ലെ എം.​എ.​ ക​രീ​മാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
മു​സ്‌ലിം ലീ​ഗ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, യു​ഡി​എ​ഫ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്നു. ര​ണ്ടാം ത​വ​ണ​യാ​ണ് ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​എം സ്വ​ത​ന്ത്ര​നാ​യ ജാ​ഫ​ർ ആ​ന​കെ​ട്ടി​പ്പ​റ​ന്പി​ലി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ഓ​ൾ കേ​ര​ള ക​രി​ങ്ക​ൽ ക്വാ​റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജി​ല്ലാ ക്വാ​റി സ​ഹ​ക​ര​ണ​സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി സു​രേ​ഷ് നാ​രാ​യ​ണ​നും എ​സ് ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി എം.​എ​സ് സു​ബൈ​റും മത്സരി​ക്കു​ന്നു.