പ​ല്ലാ​രി​മം​ഗ​ല​ത്തി​നാ​യി പൊരിഞ്ഞ പോ​രാ​ട്ടം
Friday, December 4, 2020 11:32 PM IST
കോ​ത​മം​ഗ​ലം: ജി​ല്ല​യി​ൽ മു​സ്‌​ലിം ലീ​ഗി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ പ​ല്ലാ​രി​മം​ഗ​ലം ബ്ലോ​ക്ക് ഡി​വി​ഷ​ൻ തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ഡി​എ​ഫും നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും ത​മ്മി​ൽ പൊരിഞ്ഞ പോരാട്ടം.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഭ​ര​ണം നി​ല​നി​ർ​ത്തി​യ​പ്പോ​ഴും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ ന​ഷ്ട​പ്പെ​ട്ട​ത് ലീ​ഗി​നു വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു. ര​ണ്ടാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ലീ​ഗ് നേ​താ​വ് കെ.​എം. ഇ​ബ്രാ​ഹി​മി​നെ സി​പി​എ​മ്മി​ന്‍റെ ഒ.​ഇ. അ​ബ്ബാ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​വ​ണ ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന​ത് ലീ​ഗി​നെ ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം കൂ​ടി​യാ​ണ്. മു​ൻ പ​ഞ്ചാ​യം​ഗ​മാ​യി​രു​ന്ന നി​സാ​മോ​ൾ ഇ​സ്മാ​യി​ലി​നെ​യാ​ണ് ഇ​ക്കു​റി ലീ​ഗ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​വി​ഷ​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് നി​സാ​മോ​ൾ പ​റ​ഞ്ഞു.

ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് പാ​ള​യം. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പ്ര​ച​ര​ണം. കു​ടു​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഷെ​രീ​ഫ റ​ഷീ​ദ് ആ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സാ​ധാ​ര​ണ​ക്കാ​ർ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഷെ​രീ​ഫ പ​റ​യു​ന്നു. വി​ക​സ​ന തു​ട​ർ​ച്ച​യും പ്ര​ചാ​ര​ണ​ത്തി​ൽ എ​ടു​ത്തു പ​റ​യു​ന്നു​ണ്ട്.