കാ​റ്റി​ൽ വാ​ഴ​ക്കൃഷിക്കു വൻനാശം
Tuesday, February 23, 2021 11:31 PM IST
കോ​ത​മം​ഗ​ലം: വേ​ന​ൽ മ​ഴ​ക്കൊ​പ്പ​മു​ണ്ടാ​യ കാ​റ്റി​ൽ വാ​ഴക്കൃഷി​ക്ക് വ്യാ​പ​ക നാ​ശം. താ​ലൂ​ക്കി​ൽ 10 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വാ​ഴ കൃ​ഷി ന​ശി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ല്ലാ​രി​മം​ഗ​ലം കൂ​വ​ള്ളൂ​രി​ൽ നെ​ടു​ന്പി​ള്ളി മ​ത്താ​യി കൃഷി ചെയ്ത 1200 ഓ​ളം വാ​ഴ​കളി​ൽ 700ഓ​ളം വാ​ഴ​ക​ളും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കാ​റ്റി​ൽ നി​ലം​പൊ​ത്തി.

അ​വ​ശേ​ഷി​ക്കു​ന്ന​വ​യും ആ​ടി​യു​ല​ഞ്ഞ​തി​നാ​ൽ വി​ള​വ് ത​രു​മെ​ന്ന് പ്ര​തീ​ഷ​യി​ല്ല. വ​ൻ ന​ഷ്ട​മാ​ണ് മ​ത്താ​യി​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​ല വ​ർ​ധി​ച്ചു തു​ട​ങ്ങി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ പ്ര​തീ​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് കാ​റ്റ് വി​ല്ല​നാ​യ​ത്. തി​ക​ച്ചും അ​പ്ര​തീ​ഷി​ത​മാ​യാ​ണ് ഭീ​മ​മാ​യ ന​ഷ്ടം നേ​രി​ടേ​ണ്ടി​വ​ന്ന​തെ​ന്ന് മ​ത്താ​യി പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ചയുണ്ടാ​യ കാ​റ്റ് മ​റ്റ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ശം വി​ത​ച്ചി​രു​ന്നു. ഇ​വി​ടെ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ന​ഷ്ടം ക​ണ​ക്കാ​ക്കി. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം ഏ​ത്ത​വാ​ഴ കാ​റ്റി​ൽ ന​ശി​ച്ച​താ​യി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി.​പി.​സി​ന്ധു പ​റ​ഞ്ഞു. 15 ക​ർ​ഷ​ക​ർ​ക്കാ​ണ് ന​ഷ്ട​മു​ണ്ടാ​യ​ത്. 30 റ​ബ​ർ മ​ര​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്.

10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​ർ​ക്ക് പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കും. ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ത്തി​ട്ടു​ള്ള​വ​ർ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​നം ല​ഭി​ക്കും.