കലുങ്ക് പൊളിച്ച സംഭവം: പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി ന​ൽ​കി
Saturday, March 6, 2021 11:54 PM IST
മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ അ​ടി​വാ​രം പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ ച​മ്മ​നി ഭാ​ഗ​ത്ത് പൊ​തു​മ​രാ​മ​ത്ത് ക​ലു​ങ്ക് ന​ശി​പ്പി​ച്ച​തി​നെതിരേ അ​ന്വേ​ഷ​ണമാവ​ശ്യ​പ്പെ​ട്ട് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ലു​ങ്ക് ന​ശി​പ്പി​ച്ച​തു​മാ​യി ബന്ധപ്പെട്ട് ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​തി​നെത്തു​ട​ർ​ന്ന് സ്ഥ​ലം പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷ​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഈ ​ക​ലു​ങ്കി​ന്‍റെ എ​തി​ർ​ഭാ​ഗം നേ​ര​ത്തെ ഭൂ​മാ​ഫി​യ ഇ​ടി​ച്ചു ത​ക​ർ​ത്ത് തോ​ടും മു​ണ്ടോ​ക്കു​ഴി പാ​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​വും മ​ണ്ണ​ടി​ച്ച് നി​ക​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ്, പി​ഡ​ബ്ല്യു​ഡി അ​ധി​കാ​രി​ക​ൾ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് എ​തി​ർ​വ​ശ​ത്തു​ള്ള ക​ലു​ങ്കും ഇ​പ്പോ​ൾ ഇ​ടി​ച്ചു ത​ക​ർ​ത്ത​ത്.
പാ​ട​വും തോ​ടും നി​ക​ത്തി​യ​തും പി​ഡ​ബ്ല്യു​ഡി ക​ലു​ങ്ക് ത​ക​ർ​ത്ത​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ടി.​ഡി. സ്റ്റീ​ഫ​ൻ, നെ​ൽ​സ​ൻ മാ​ട​വ​ന എ​ന്നി​വ​ർ അ​റി​യി​ച്ചു.