കുടിവെള്ളക്ഷാമം: കു​ത്തി​യി​രി​പ്പ് സ​മ​രം നടത്തി
Monday, March 8, 2021 11:36 PM IST
ആ​ലു​വ: ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​ട്ടേ​രി​പ്പു​റം പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.
ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ത്ത​ന​ങ്ങാ​ടി, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ രാ​ജേ​ഷ് പു​ത്ത​ന​ങ്ങാ​ടി, കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ്‌ ദാ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​ദേ​വ​ൻ എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പു​തി​യ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച് ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന് നേ​ര​ത്തെ ഉ​റ​പ്പു ല​ഭി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ട്ടി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.