റ​ഫ്രി​ജ​റേ​റ്റ​റി​നു​ള്ളി​ൽ ക​ട​ത്തി​യ 14.7 കി​ലോ സ്വ​ര്‍​ണം പി​ടി​ച്ചു
Tuesday, April 20, 2021 11:19 PM IST
കൊ​ച്ചി: കൊ​ച്ചി തു​റ​മു​ഖ​ത്തു​നി​ന്ന് ഏ​ഴ​ര കോ​ടി​യോ​ളം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി. ബി​സ്‌​ക​റ്റ് രൂ​പ​ത്തി​ലാ​ക്കി റ​ഫ്രി​ജ​റേ​റ്റ​റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന 14.7 കി​ലോ സ്വ​ര്‍​ണ​മാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. 120 സ്വ​ര്‍​ണ ബി​സ്‌​ക്ക​റ്റു​ക​ളു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ തു​റ​മു​ഖം വ​ഴി സ്വ​ര്‍​ണം ക​ട​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും ഡി​ആ​ര്‍​ഐ പ​രി​ശോ​ധ​ന ന​ട​ത്തി. ബി​സ്‌​ക​റ്റ് ഒ​ളി​പ്പി​ച്ചി​രു​ന്ന റ​ഫ്രി​ജ​റേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്‍​ഗോ ഒ​രാ​ഴ്ച​മു​മ്പ് തു​റ​മു​ഖ​ത്ത് എ​ത്തി​യെ​ന്നാ​ണ് സൂ​ച​ന. ഇ​ത് കൈ​പ്പ​റ്റാ​നെ​ത്തി​യ​യാ​ളാ​ണു നി​ല​വി​ല്‍ പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​ന്ന് എ​റ​ണാ​കു​ളം എ​സി​ജെ​എം (സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍) കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.
സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നും കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും ഡി​ആ​ര്‍​ഐ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.