പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ണ്‍​ട്രോ​ള്‍ റൂ​മും ആം​ബു​ല​ന്‍​സും
Thursday, May 6, 2021 11:35 PM IST
കൊ​ച്ചി: എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ ആ​രം​ഭി​ച്ചു. ആം​ബു​ല​ന്‍​സു​ക​ളും സ​ജ്ജ​മാ​ക്കി. വീ​ടു​ക​ളി​ല്‍ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍​നി​ന്ന് നേ​രി​ട്ടെ​ത്തി മ​ര​ണം സ്ഥി​രീ​ക​രി​ക്കും. പി​ന്നീ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന കൂ​ടാ​തെ​ത​ന്നെ മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശ്മ​ശാ​ന​ങ്ങ​ൾ പൂ​ര്‍​ണ​സ​ജ്ജ​മാ​ക്ക​ണം.
പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത രോ​ഗി​ക​ളെ മാ​ത്ര​മേ താ​ലൂ​ക്ക് ത​ല​ത്തി​ലേ​ക്കും ജി​ല്ലാ ത​ല​ത്തി​ലേ​ക്കും എ​ത്തി​ക്കേ​ണ്ട​തു​ള്ളൂ. പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് നേ​രി​ട്ട് ഓ​ക്സി​ജ​ന്‍ ബെ​ഡു​ക​ള്‍ ക്ര​മീ​ക​രി​ക്കാം.