കോ​ത​മം​ഗ​ലം ജ​ന​കീ​യ കൂ​ട്ടാ​യ്മ സൗ​ജ​ന്യ വാ​ഹ​ന​സൗ​ക​ര്യ​മൊ​രു​ക്കി
Tuesday, May 11, 2021 11:59 PM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ജ​ന​കീ​യ കൂ​ട്ടാ​യ്മ ജ​ന​മൈ​ത്രി പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് കോ​ത​മം​ഗ​ലം സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തും തി​രി​കെ എ​ത്തി​ക്കു​ന്ന​തും സൗ​ജ​ന്യ​മാ​യി​രി​ക്കും. നി​ർ​ധ​ന​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണ​വും ആ​രം​ഭി​ച്ചു.

കോ​ത​മം​ഗ​ലം ജ​ന​മൈ​ത്രി എ​സ്ഐ എം.​വി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ് എ​ട​പ്പാ​റ, രാ​ജേ​ഷ് രാ​ജ​ൻ, ബോ​ബി ഉ​മ്മ​ൻ, എ​ബി​ൻ അ​യ്യ​പ്പ​ൻ, മ​ണി​ക്കു​ട്ട​ൻ പൂ​ക്ക​ട, മാ​ർ​ട്ടി​ൻ സ​ണ്ണി പാ​ല​ക്കാ​ട​ൻ, മ​ഹി​പാ​ൽ മാ​താ​ളി​പാ​റ, സി​പി​ഒ എം.​എ​ൻ. ജോ​ഷി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. ത​ങ്ക​ളം പ​ന​ക്കാ​മ​റ്റം കെ.​പി. റോ​യി​യാ​ണ് വാ​ഹ​നം വി​ട്ടു ന​ല​കി​യ​ത്.