‘ഒ​പ്പ​മു​ണ്ട് എം​പി’: വാ​ക്‌​സി​നേ​ഷ​ൻ ച​ല​ഞ്ച്
Thursday, June 17, 2021 11:04 PM IST
കൊ​ച്ചി: ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വ്യ​ക്തി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ ന​ൽ​കി "ഒ​പ്പ​മു​ണ്ട് എം​പി’ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി വാ​ക്സി​നേ​ഷ​ൻ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ എം​പി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​പ്പോ​ളോ അ​ഡ്‌​ല​ക്സ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ജൂ​ൺ 27ന് ​അ​ഡ്‌​ല​ക്സി​ൽ വ​ച്ച് ആ​യി​രം പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തും. എം​പി എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ ഒ​രു മാ​സ​ത്തെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​തി​നാ​യി വി​നി​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്‌​സി​നേ​ഷ​ന് അ​ർ​ഹ​രാ​യ വ്യ​ക്തി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ വി​ശ​ദാം​ശ​ങ്ങ​ളു​മാ​യി 0484 2452700 എ​ന്ന ഫോ​ൺ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.