അ​പ്പു​വി​ന്‍റെ സ്വ​ന്തം അ​ർ​ജു​ൻ
Monday, July 5, 2021 11:26 PM IST
പി​റ​വം: അ​പ്പു​വി​ന്‍റെ​യും അ​ർ​ജു​ൻ എ​ന്ന നാ​യ​യു​ടെ​യും സൈ​ക്കി​ൾ യാ​ത്ര നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​ണ്. അ​പ്പു സൈ​ക്കി​ളി​ൽ എ​വി​ടെ​പ്പോ​യാ​ലും മു​ന്നി​ൽ ഏ​റെ ഗ​മ​യോ​ടെ അ​ർ​ജു​നു​മു​ണ്ടാ​കും. എ​ട​യ്‌​ക്കാ​ട്ടു​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ തൊ​ട്ടൂ​ർ ആ​ശു​പ​ത്രി​പ്പ​ടി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന പു​ളി​ഞ്ചോ​ട്ടി​ൽ വീ​ട്ടി​ൽ ബി​നോ​യി​യു​ടെ മ​ക​ൻ അ​പ്പു​വെ​ന്ന് വി​ളി​ക്കു​ന്ന അ​ജി​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് നാ​യ.
ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​പ്പു ലോ​ക് ഡൗ​ണാ​യ​തി​നാ​ൽ വീ​ട്ടി​ലി​രു​പ്പ് തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പി​താ​വ് ബി​നോ​യി ഒ​രു വ​ർ​ഷം മു​ന്പ് ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡി​ന്‍റെ ക്രോ​സാ​യ നാ​യ​ക്കു​ട്ടി​യെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​ത്. അ​ന്നു​മു​ത​ൽ അ​പ്പു​വി​നൊ​പ്പ​മാ​ണ് അ​ർ​ജു​ൻ എ​ന്നു വി​ളി​ക്കു​ന്ന നാ​യ. അ​പ്പു വീ​ട്ടി​ൽ​നി​ന്നു സൈ​ക്കി​ളി​ൽ ക​യ​റി​യാ​ൽ അ​ർ​ജു​ൻ ചാ​ടി മു​ന്നി​ലെ ക്രോ​സ് ബാ​റി​ൽ ക​യ​റി ഇ​രു​പ്പു​റ​പ്പി​ക്കും. ഒ​പ്പം കൊ​ണ്ടു​പോ​കാ​തി​രു​ന്നാ​ൽ സൈ​ക്കി​ളി​ന്‍റെ മു​ൻ വ​ശ​ത്തെ ട​യ​റി​ൽ ക​ടി​ച്ചു കി​ട​ക്കും. കാ​ണാ​തെ പോ​കാ​മെ​ന്നു വ​ച്ചാ​ലും സാ​ധി​ക്കി​ല്ല, സൈ​ക്കി​ളി​ന്‍റെ ശ​ബ്ദം കേ​ട്ടാ​ൽ അ​ർ​ജു​ൻ പാ​ഞ്ഞെ​ത്തും.
ന​ട​ന്നു പോ​യാ​ലും അ​പ്പു​വി​നൊ​പ്പം കൂ​ടു​മെ​ങ്കി​ലും സൈ​ക്കി​ളെ​ടു​ത്താ​ലാ​ണ് ഏ​റെ പ്ര​ശ്നം. കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ലും അ​ർ​ജു​ന് പ്ര​ശ്ന​മൊ​ന്നു​മി​ല്ല. അ​പ്പു​വി​ന്‍റെ സൈ​ക്കി​ൾ യാ​ത്ര​ക​ളി​ൽ കാ​വ​ലാ​ളാ​യി അ​ർ​ജു​ൻ ഒ​പ്പ​മു​ണ്ട്.