ബി​വ​റേ​ജ് ഔട്ട്‌‌‌ലറ്റ്: പ്രചാരണം അടിസ്ഥാനരഹിതമെന്ന്
Wednesday, July 28, 2021 12:03 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ ബി​വ​റേ​ജ് കോ​ർ​പറേ​ഷ​ന്‍റെ ഔ​ട്ട്‌​ല​റ്റ് ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്നേ​ഹ​ഭ​വ​ന​മെ​ന്ന അ​ഗ​തി​മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന പ്രചാരണം അടിസ്ഥാന‌
രഹിതമെന്നു സ്നേ​ഹ​ഭ​വ​ൻ ട്ര​സ്റ്റി സി.​കെ.​ ഷാ​ജി. വെ​ള്ളൂ​ർ​ക്കു​ന്ന​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ദ്യ​വി​ൽ​പന​ശാ​ല​യാ​ണ് അ​ഗ​തി​മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റു​ന്നു​വെ​ന്ന രീ​തി​യി​ൽ പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു​രാ​ജ് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് സ്ഥ​ല​മു​ട​മ നേ​രി​ട്ടെ​ത്തി നി​ജ​സ്ഥി​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്.