മുളവൂരിൽ കൂ​ർ​ക്ക കൃ​ഷി വീണ്ടും സ​ജീ​വ​മാ​കു​ന്നു
Saturday, October 23, 2021 11:54 PM IST
മൂ​വാ​റ്റു​പു​ഴ: ഇ​ട​വേ​ള​യ്ക്കു ശേ​ഷം മു​ള​വൂ​രി​ൽ കൂ​ർ​ക്ക കൃ​ഷി സ​ജീ​വ​മാ​കു​ന്നു. ഒ​രു​കാ​ല​ത്ത് മു​ള​വൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന കൂ​ർ​ക്ക കൃ​ഷി ക​പ്പ കൃ​ഷി​യു​ടെ ക​ട​ന്നു വ​ര​വോ​ടെ അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു.
കാ​ർ​ഷി​ക മേ​ഖ​ല​യാ​യ മു​ള​വൂ​രി​ൽ നെ​ൽ​കൃ​ഷി​യോ​ടൊ​പ്പം കൂ​ർ​ക്ക കൃ​ഷി​യും വ്യാ​പ​ക​മാ​യി ചെ​യ്തി​രു​ന്നു. ഒ​രു​കാ​ല​ത്ത് ട​ണ്‍ ക​ണ​ക്കി​ന് കൂ​ർ​ക്ക​യാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്നു മൊ​ത്ത​വ്യാ​പാ​രി​ക​ൾ സം​ഭ​രി​ച്ച് വി​വി​ധ മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തോ​ടെ മു​ള​വൂ​ർ കൂ​ർ​ക്ക​യു​ടെ പേ​രും പെ​രു​മ​യും വി​വി​ധ ജി​ല്ല​ക​ളി​ലേ​യ്ക്കും വ്യാ​പി​ച്ചി​രു​ന്നു. കൂ​ർ​ക്ക കൃ​ഷി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് കൂ​ർ​ക്ക വി​ള​വെ​ടു​പ്പി​ന് ശേ​ഷം നെ​ൽ​കൃ​ഷി​യും ചെ​യ്യാ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രെ കൂ​ർ​ക്ക കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. എ​ന്നാ​ൽ നെ​ൽ​കൃ​ഷി​യി​ൽ​നി​ന്നു ക​ർ​ഷ​ക​ർ പി​ൻ​മാ​റി​യ​തും ചെ​ല​വ് കു​റ​വും വ​രു​മാ​നം കൂ​ടു​ത​ലും ല​ഭി​ക്കു​ന്ന ക​പ്പ കൃ​ഷി​യു​ടെ ക​ട​ന്നു ക​യ​റ്റ​വും കൂ​ർ​ക്ക കൃ​ഷി​യി​ൽ​നി​ന്നു ക​ർ​ഷ​ക​ർ പി​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്യം​നി​ന്നു​പോ​യ കാ​ർ​ഷി​ക വി​ള​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​യി​പ്ര കൃ​ഷി ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​ള​വൂ​രി​ൽ ഏ​ക്ക​റു ക​ണ​ക്കി​ന് സ്ഥ​ല​ത്ത് കൂ​ർ​ക്ക കൃ​ഷി ചെ​യ്തി​രു​ന്നു. ഈ ​വ​ർ​ഷം​വും നി​ര​വ​ധി​യാ​ളു​ക​ൾ കൂ​ർ​ക്ക കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ കാ​ലം​തെ​റ്റി പെ​യ്യു​ന്ന മ​ഴ കൃ​ഷി​യു​ടെ വി​ള​വി​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. രു​ചി​യൂ​റും മു​ള​വൂ​ർ കൂ​ർ​ക്ക​യ്ക്ക് ഇ​ന്നും ന​ല്ല ഡി​മാ​ന്‍റാ​ണ്. ഇ​ക്കു​റി ക​പ്പ വി​ല കു​റ​ഞ്ഞ​തി​നാ​ൽ അ​ടു​ത്ത വ​ർ​ഷം നി​ര​വ​ധി​യാ​ളു​ക​ൾ കൂ​ർ​ക്ക കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
കേ​ര​ള​ത്തി​ൽ കാ​ലാ​വ​സ്ഥ കൂ​ർ​ക്ക കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ണ്. അ​ധി​കം പ​രി​ച​ര​ണം ഒ​ന്നും വേ​ണ്ടാ​ത്ത കൂ​ർ​ക്ക വ​ള​രെ എ​ളു​പ്പ​ത്തി​ൽ ചെ​ല​വ് കു​റ​ഞ്ഞ് കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കും. കൂ​ർ​ക്ക​യ്ക്ക് പോ​ഷ​ക ഗു​ണ​വും ഔ​ഷ​ധ ഗു​ണ​വും ഏ​റെ​യു​ണ്ട്. ഉ​ഷ്ണ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും മി​ത​ശീ​തോ​ഷ്ണ മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​വി​ള ന​ന്നാ​യി വ​ള​രും. ചീ​വി​ക്കി​ഴ​ങ്ങ്, ചൈ​നീ​സ് പൊ​ട്ട​റ്റോ എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്നു.
തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് കൃ​ഷി വ്യാ​പ​ക​മാ​യി കാ​ണാ​വു​ന്ന​ത്. ഒ​ന്നാം വി​ള നെ​ൽ​കൃ​ഷി ചെ​യ്തു​ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ലും ക​ര​പ്പ​റ​ന്പു​ക​ളി​ലു​മാ​ണ് കൂ​ർ​ക്ക കൃ​ഷി ചെ​യ്യു​ന്ന​ത്. ചെ​ളി അ​ധി​ക​മു​ള്ള സ്ഥ​ല​മൊ​ഴി​ച്ച് എ​വി​ടെ​യും കൂ​ർ​ക്ക വ​ള​ർ​ത്താം. ചൂ​ടും ഈ​ർ​പ്പ​വു​മു​ള്ള കാ​ലാ​വ​സ്ഥ​യാ​ണ് വേ​ണ്ട​ത്. വ​ള​രു​ന്പോ​ൾ മ​ഴ കി​ട്ടി​യാ​ൽ ന​ന്ന്. മ​ഴ​യി​ല്ലെ​ങ്കി​ൽ ന​ന​ച്ചു വ​ള​ർ​ത്ത​ണ​മെ​ന്നേ​യു​ള്ളൂ. ന​ട്ട് അ​ഞ്ചാം മാ​സം കൂ​ർ​ക്ക വി​ള​വെ​ടു​ക്കാം. ഉ​ണ​ങ്ങി​യ വ​ള്ളി നീ​ക്കി കി​ഴ​ങ്ങി​ന് മു​റി​വു​പ​റ്റാ​തെ ശ്ര​ദ്ധ​യോ​ടെ ഇ​ള​ക്കി​യെ​ടു​ക്ക​ണം. നി​ധി, സു​ഫ​ല, ശ്രീ​ധ​ര തു​ട​ങ്ങി​യ മി​ക​ച്ച വി​ത്ത് ഇ​ന​ങ്ങ​ൾ ഇ​ന്ന് കൂ​ർ​ക്ക​യി​ലു​ണ്ട്. ഇ​തി​ൽ നി​ധി​യും സു​ഫ​ല​യും കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും ‘ശ്രീ​ധ​ര’ കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​വും വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​ണ്.