കാ​ണാ​താ​യ യു​വാ​വി​ന്‍റെ ‌ മൃ​ത​ദേ​ഹം പെ​രി​യാ​റി​ല്‍
Wednesday, October 27, 2021 9:59 PM IST
കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം മാ​മം​ഗ​ല​ത്തു​നി​ന്നു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പെ​രി​യാ​റി​ല്‍ ക​ണ്ടെ​ത്തി. മാ​മം​ഗ​ലം തെ​ക്കേ​ട​ത്ത് ജ​യ​ന്‍റെ (42) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ണ്ടെ​യ്ന​ര്‍ റോ​ഡി​ലു​ള്ള കോ​താ​ട്-​ചേ​രാ​ന​ല്ലൂ​ര്‍ പാ​ല​ത്തി​നു താ​ഴെ പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ളോ കാ​ര്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ കോ​താ​ട് പാ​ല​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ജ​യ​നാ​യി വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

ക​ട​ബാ​ധ്യ​ത​ക​ളെ സൂ​ചി​പ്പി​ക്കു​ന്ന ക​ത്ത് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ജ​യ​ന്‍ ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും പാ​ലാ​രി​വ​ട്ടം എ​സ്‌​ഐ കെ.​ആ​ര്‍. രൂ​പേ​ഷ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി.