കൊ​ച്ചി ഹെ​റി​റ്റേ​ജ് ടൂ​റി​സം കി​ത​യ്ക്കു​ന്നു
Thursday, October 28, 2021 12:26 AM IST
കൊ​ച്ചി: കു​മ്പ​ള​ങ്ങി, ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി കൊ​ച്ചി ഹെ​റി​റ്റേ​ജ് ടൂ​റി​സം വി​ക​സ​ന അ​ഥോ​റി​ട്ടി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 2020ല്‍ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ ട്രാ​വ​ല്‍ ഗൈ​ഡാ​യ ലോ​ണ്‍​ലി പ്ലാ​ന​റ്റ് ലോ​ക​ത്ത് ക​ണ്ടി​രി​ക്കേ​ണ്ട പ​ത്തു ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ല്‍ ഒ​ന്നാ​യി കൊ​ച്ചി​യെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു വ​ര്‍​ഷ​മാ​യി​ട്ടും പ്ര​ധാ​ന പൈ​തൃ​ക​ങ്ങ​ളു​ടെ മു​ന്നി​ല്‍ ഒ​രു ബോ​ർ​ഡ് പോ​ലും അ​ധി​കൃ​ത​ര്‍ വ​ച്ചി​ട്ടി​ല്ല. തു​ട​ക്ക​മി​ട്ട പ​ല പ​ദ്ധ​തി​ക​ളും പാ​തി​വ​ഴി​യി​ല്‍ കി​ട​ക്കു​ന്നു.
കു​മ്പ​ള​ങ്ങി​യി​ല്‍ വ​രു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ സ​ന്ദ​ര്‍​ശ​ന ഡെ​സ്റ്റി​നേ​ഷ​ന്‍ കൂ​ടി​യാ​യ ഫോ​ര്‍​ട്ടു​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി മേ​ഖ​ല​ക​ളി​ലെ അ​ഞ്ഞൂ​റു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മേ​ല്‍ പ​ഴ​ക്ക​മു​ള്ള പ​ല പൈ​തൃ​ക സ്വ​ത്തു​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യും കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​മി​ല്ലാ​യ്മ​യും മൂ​ലം തി​രി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം ന​ശി​ക്കു​ക​യാ​ണ്. ര​ണ്ടോ മൂ​ന്നോ ദി​വ​സം താ​മ​സി​ക്കാ​ന്‍ വ​രു​ന്ന അ​തി​ഥി​ക​ള്‍ ഒ​റ്റ ദി​വ​സം​കൊ​ണ്ടു​ത​ന്നെ മ​ട​ങ്ങി​പ്പോ​കു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ള്‍.
നി​ല​വി​ല്‍ ടൂ​റി​സ്റ്റു​ക​ള്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കു​മ്പ​ള​ങ്ങി, ചെ​ല്ലാ​നം, ഇ​ട​ക്കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, ഫോ​ര്‍​ട്ടു​കൊ​ച്ചി ഉ​ള്‍​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ള്‍ ഒ​റ്റ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് അ​ഥോ​റി​ട്ടി​യു​ടെ കീ​ഴി​ല്‍ കൊ​ണ്ടു​വ​രി​ക​യാ​ണെ​ങ്കി​ല്‍ കൊ​ച്ചി​യു​ടെ ടൂ​റി​സം മേ​ഖ​ല​യി​ല്‍ വ​ലി​യ കു​തി​പ്പി​നും വി​ക​സ​ന​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്ന് കേ​ര​ള ഹാ​ട്‌​സ് കു​മ്പ​ള​ങ്ങി ഡെ​സ്റ്റി​നേ​ഷ​ന്‍ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മ​ട്ടാ​ഞ്ചേ​രി പ്ര​ദേ​ശ​ത്തെ നി​ല​വി​ല്‍ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ന്‍ ലി​സ്റ്റി​ല്‍ പെ​ടു​ത്തി​യി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ക​ട​ലി​ല്‍ കാ​യം ക​ല​ക്കു​ന്ന​പോ​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ജാ ബാ​ബു യോ​ഗം‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​സ്റ്റി​നേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ സെ​ര്‍​ജി​ല്‍ പു​ഴ​യോ​രം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. സ​ഗീ​ര്‍, കേ​ര​ള ഹാ​ട്‌​സ് ഡ​യ​റ​ക്ട​ര്‍ എം.​പി. ശി​വ​ദ​ത്ത​ന്‍, ഷാ​ജി കു​റു​പ്പ​ശേ​രി, സ​ന്തോ​ഷ് ടോം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ത്തോ​ളം ഏ​ജ​ന്‍​സി​ക​ള്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി ടൂ​റി​സം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.