സൈ​ജി ജോ​ളി​ ആ​ലു​വ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ
Friday, May 6, 2022 12:35 AM IST
ആ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി കോ​ൺ​ഗ്ര​സി​ലെ സൈ​ജി ജോ​ളി​യെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ൽ​ഡി​എ​ഫി​ലെ ശ്രീ​ല​ത വി​നോ​ദ്‌​കു​മാ​റി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സൈ​ജി​ക്ക് 12 ഉം ​ശ്രീ​ല​ത​യ്ക്ക് ആ​റും വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ഇ​രു പ​ക്ഷ​ത്തെ​യും ഓ​രോ കൗ​ൺ​സി​ല​ർ​മാ​ർ എ​ത്തി​യി​ല്ല. ബി​ജെ​പി, സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ​മാ​ർ വി​ട്ടു​നി​ന്നു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​രു​ന്ന ജെ​ബി മേ​ത്ത​ർ രാ​ജ്യ​സ​ഭാംഗമായതി​നെ തു​ട​ർ​ന്ന് രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.