കെ​എ​സ്ആ​ർ​ടി​സി ബ​സി​​ൽ പി​ക്കപ് വാ​നിടിച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Sunday, May 22, 2022 12:23 AM IST
കാ​ല​ടി: യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍ പി​ന്നി​ൽ പിക്ക​പ് വാ​ൻ ഇ​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. വ​ല്ലം കു​ന്ന​ത്താ​ൻ മു​ഹ​മ്മ​ദ് യാ​സിം(19), കാ​ഞ്ഞി​ര​ക്കാ​ട് പു​ന്ന​യ്ക്ക​ൽ മു​ഹ​മ്മ​ദ് മു​ബീ​ൻ(18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്.

ഇ​രു​വ​രെ​യും അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​ഉ​ടു​മ്പു​ഴ തോ​ടി​ന്‍ സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 .30നാ​ണ് അ​പ​ക​ടം.