സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ പോ​യ വി​ദ്യാ​ർ​ഥി പെ​രി​യാ​റി​ൽ മു​ങ്ങി​മ​രി​ച്ചു
Friday, May 27, 2022 10:10 PM IST
ഏ​ലൂ​ർ: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ വീ​ട്ടി​ൽ​നി​ന്നു പോ​യ വി​ദ്യാ​ർ​ഥി പെ​രി​യാ​റി​ൽ മു​ങ്ങി മ​രി​ച്ചു. ഏ​ലൂ​ർ നേ​ർ​ത്ത് ക​രി​പ്പൂ​ർ പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ എ​ബി​ൻ (15) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ക​ളി​ക്കാ​ൻ പോ​യ എ​ബി​ൻ സ​ന്ധ്യ​യാ​യി​ട്ടും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​തെ വ​ന്ന​തോ​ടെ അ​മ്മ സു​ഹൃ​ത്തു​ക്ക​ളോ​ട് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും എ​വി​ടെ​യെ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഇ​തോ​ടെ ഇ​വ​ർ ഏ​ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ക​ളി ക​ഴി​ഞ്ഞ് പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ എ​ബി​ൻ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യെ​ന്നു വ്യ​ക്ത​മാ​യി. ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ലെ​ന്നും ഭ​യം​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യം ആ​രോ​ടും പ​റ​യാ​തി​രു​ന്ന​തെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.
രാ​ത്രി​ത​ന്നെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്കൂ​ബ ടീ​മെ​ത്തി പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ എ​ബി​ന്‍റെ മൃ​ത​ദേ​ഹം ഏ​ലൂ​ർ ഫെ​റി ക​ട​വി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ എ​ബി​ൻ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. അ​മ്മ: ശ്രു​തി. സ​ഹോ​ദ​രി: എ​യ്ഞ്ച​ൽ.