കി​ഴ​ക്ക​മ്പ​ല​ത്ത് വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്ന​താ​യി പ​രാ​തി
Monday, June 27, 2022 12:33 AM IST
കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​പ്ര​ഖ്യാ​പി​ത വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി. രാ​വി​ലെ മു​ത​ൽ വൈ​ദ്യു​തി ഇ​ല്ലാ​താ​യാ​ൽ വൈ​കി​ട്ടാ​യാ​ലും വ​രാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഇ​തു​മൂ​ലം സാ​ധ​ന​ങ്ങ​ൾ കേ​ടു​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. ഫ്രി​ഡ്ജി​ലും ഫ്രീ​സ​റി​ലും മ​റ്റും സൂ​ക്ഷി​ക്കു​ന്ന ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ ഇ​തു​മൂ​ലം ആ​ളു​ക​ൾ​ക്ക് ന​ൽ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.
വീ​ടു​ക​ളി​ലും മ​റ്റും മോ​ട്ടോ​ർ ഉ​പ​യോ​ഗ​ത്തെ​യും ഇ​ത് സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. പു​ല​ർ​ച്ചെ മു​ത​ൽ വൈ​ദ്യു​തി ഇ​ല്ലാ​താ​കു​ന്ന​തി​നാ​ൽ വാ​ട്ട​ർ ടാ​ങ്കു​ക​ൾ വീ​ട്ടു​കാ​ർ​ക്ക് നി​റ​ക്കാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല. ഇ​തി​നെ​തി​രേ പ​രാ​തി അ​റി​യി​ക്കാ​ൻ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ ഫോ​ൺ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് മ​റു​പ​ടി​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.