മ​ണി​ക​ണ്ഠ​ന്‍​ചാ​ല്‍ ച​പ്പാ​ത്ത് വെ​ള്ള​ത്തി​ല്‍ മു​ങ്ങി
Monday, July 4, 2022 12:11 AM IST
കോ​ത​മം​ഗ​ലം: ക​ന​ത്ത​മ​ഴ​യി​ല്‍ കു​ട്ട​മ്പു​ഴ​യി​ലെ മ​ണി​ക​ണ്ഠ​ന്‍​ചാ​ല്‍ ച​പ്പാ​ത്ത് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​വ​രെ മ​ഴ കു​റ​വാ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ മ​ഴ വീ​ണ്ടും ക​ന​ത്തു. കോ​ത​മം​ഗ​ല​ത്ത് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു.

വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​ച്ചു​ള്ള ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്‌​പോ​ണ്‍​സ് സി​സ്റ്റം അ​നു​സ​രി​ച്ച് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​യി ത​ഹ​സി​ല്‍​ദാ​ര്‍ പ​റ​ഞ്ഞു. മ​ഴ​ക്കെ​ടു​ത്തി​യി​ല്‍ നാ​ശ​ന​ഷ്ട​മോ ആ​ള​പാ​യ​മോ ഉ​ണ്ടാ​യി​ട്ടി​ല്ല. ര​ണ്ട് ദി​വ​സ​മാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ല്‍ താ​ലൂ​ക്കി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. പെ​രി​യാ​ര്‍, പൂ​യം​കു​ട്ടി പു​ഴ, ഇ​ട​മ​ല​യാ​ര്‍ പു​ഴ, കോ​ഴി​പ്പി​ള്ളി പു​ഴ തു​ട​ങ്ങി​യ ന​ദി​ക​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ തോ​ടു​ക​ളി​ലെ​ല്ലാം ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

പൂ​യം​കു​ട്ടി പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ മ​ണി​ക​ണ്ഠ​ന്‍​ചാ​ല്‍ ച​പ്പാ​ത്ത് വെ​ള്ള​ത്തി​ന​ടി​യി. പു​ഴ​യി​ല്‍ കു​ത്തൊ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ ബ്ലാ​വ​ന ജ​ങ്കാ​ര്‍ സ​ര്‍​വീ​സും നി​ര്‍​ത്തി​വ​ച്ചു. എ​ട്ട് വ​നാ​ന്ത​ര ഗി​രി​വ​ര്‍​ഗ ഊ​രു​ക​ളും ക​ല്ലേ​ലി​മേ​ട് ഗ്രാ​മ​വും ഒ​റ്റ​പ്പെ​ട്ടു. അ​ത്യാ​വ​ശ്യ​ക്കാ​രെ വ​ഞ്ചി​യി​ല്‍ ക​ട​ത്തി​വി​ടു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് ച​പ്പാ​ത്തി​ല്‍‌​നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

പു​ല​ര്‍​ച്ചെ അ​ഞ്ച​ര മു​ത​ല്‍ വി​വി​ധ ആ​വ​ശ്യ​ത്തി​ന് പോ​കാ​നാ​യി വാ​ഹ​ന​ത്തി​ലും കാ​ല്‍​ന​ട​യാ​യും എ​ത്തി​യ​വ​ര്‍ ച​പ്പാ​ത്ത് ക​ട​ക്കാ​നാ​വാ​തെ ഇ​രു​വ​ശ​ത്തും കു​ടു​ങ്ങി. മ​ഴ​ക്കാ​ല​ത്ത് ച​പ്പാ​ത്ത് മു​ങ്ങു​ന്ന വേ​ള​യി​ല്‍ അ​ത്യാ​വ​ശ്യ​ക്കാ​രെ അ​ക്ക​രെ ഇ​ക്ക​രെ എ​ത്തി​ക്കാ​ന്‍ വ​ഞ്ചി ഏ​ര്‍​പ്പെ​ടു​ത്താ​റു​ള്ള​താ​ണ്. ഇ​ക്കു​റി അ​തു​ണ്ടാ​വ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വ​ള​രെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ക​യും പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി.

മ​ഴ​ക്കാ​ല​ത്ത് ച​പ്പാ​ത്ത് മു​ങ്ങു​മ്പോ​ള്‍ വ​ഞ്ചി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വ​ഞ്ചി ത​യാ​റാ​ക്കി​യി​രു​ന്നി​ല്ല. രാ​വി​ലെ ത​ന്നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി ബ്ലാ​വ​ന​യി​ലു​ള്ള വ​ഞ്ചി പൂ​യം​കു​ട്ടി ബ​സ് സ്‌​റ്റോ​പ്പ് ക​ട​വി​ല്‍ എ​ത്തി​ച്ച് മ​ണി​ക​ണ്ഠ​ന്‍​ചാ​ല്‍ പ്ര​ദേ​ശ​ത്തേ​ക്ക് യാ​ത്ര സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന വ​ഞ്ചി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ലെ ഉ​പ​യോ​ഗി​ക്കാ​നാ​വൂ. ഈ ​വ​ഞ്ചി ത​ല്‍​ക്കാ​ല​ത്തേ​ക്ക് ബ്ലാ​വ​ന ക​ട​വി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.