റോ​ഡ് വി​ക​സ​നം: സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു​നി​ൽ​കി ജോ​ർ​ജു​കു​ട്ടി
Monday, July 4, 2022 12:13 AM IST
തി​രു​മാ​റാ​ടി: ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സ്ഥ​ലം സൗ​ജ​ന്യ​മാ​യി റോ​ഡ് വി​ക​സ​ന​ത്തി​ന് വി​ട്ടു​നി​ൽ​കി മാ​തൃ​ക​യാ​യി ജോ​ർ​ജു​കു​ട്ടി പ​ള്ളി​പ്പാ​ട്ട്. രാ​മ​മം​ഗ​ലം - തൊ​ടു​പു​ഴ റോ​ഡി​ലെ മ​ണ്ണ​ത്തൂ​ർ പ​ള്ളി​ക്ക​വ​ല​യി​ൽ ത​ന്‍റെ സ്ഥ​ലം ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ 100 അ​ടി​യോ​ളം നീ​ള​ത്തി​ലാ​ണ് വി​ട്ടു​ന​ൽ​കി​യ​ത്. ഇ​വി​ടെ നി​ല​വി​ൽ ആ​റ​ര മീ​റ്റ​ർ വീ​തി​യെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ജോ​ർ​ജു​കു​ട്ടി ഇ​തേ സ്ഥ​ല​ത്തി​ന്‍റെ പി​ൻ​വ​ശ​ത്ത് നേ​ര​ത്തെ നാ​ല് വീ​ട്ടു​കാ​ർ​ക്കാ​യി 10 സെ​ന്‍റി​ല​ധി​കം സ്ഥ​ലം വീ​ട്ടു​നി​ൽ​കി​യി​രു​ന്നു. തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്തം​ഗം സു​നി ജോ​ണ്‍​സ​ണ്‍, ആ​തി​ര സു​മേ​ഷ് എ​ന്നി​വ​ർ മു​ൻ കൈ​യെ​ടു​ത്താ​ണ് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ത്. 10 കോ​ടി​യോ​ളം ന​ബാ​ർ​ഡി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച തു​ക​കൊ​ണ്ടാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ചൂ​ണ്ടി മു​ത​ൽ രാ​മ​മം​ഗ​ലം വ​രെ​യും തൊ​ടു​പു​ഴ മു​ത​ൽ പ​ണ്ട​പ്പി​ള്ളി വ​രെ​യു​ള്ള ഭാ​ഗം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ രാ​മ​മം​ഗ​ലം മു​ത​ൽ പ​ണ്ട​പ്പി​ള്ളി​വ​രെ​യു​ള​ള ഭാ​ഗ​ത്തെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.