സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് എ​ന്‍​ജി. വി​ദ്യാ​ര്‍​ഥി​ക്ക് ദാ​രു​ണാ​ന്ത്യം
Friday, May 26, 2023 10:16 PM IST
കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി ത​ത്ക്ഷ​ണം മ​രി​ച്ചു. ആ​ല​പ്പു​ഴ തൈ​ക്കാ​ട്ടു​ശേ​ഷി കാ​വി​ല്‍​പ്പ​റ​മ്പി​ല്‍ ശ്രീ​റാം സ​തീ​ശ​ന്‍ (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 6.45ഓ​ടെ അ​ഞ്ചു​മു​റി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ആ​ലു​വ​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്ന് തൈ​ക്കാ​ട്ടു​ശേ​രി​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​ക​വെ​യാ​ണ് ശ്രീ​റാം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വൈ​റ്റി​ല റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സു​ല്‍​ത്താ​ന ബ​സി​ന്‍റെ വ​ശ​ത്ത് സ്കൂ​ട്ട​റി​ന്‍റെ ഹാ​ന്‍​ഡി​ല്‍ ത​ട്ടു​ക​യും തു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ ശ്രീ​റാം ബ​സി​ന്‍റെ പി​ൻ​ച​ക്ര​ത്തി​ന് അ​ടി​യി​ൽ പെ​ടു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. മൃ​ത​ദേ​ഹം പാ​ലാ​രി​വ​ട്ടം മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ആ​ശു​പ​ത്രി​യി​ല്‍. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തും.