വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ക​ള്ള​വോ​ട്ട്
Saturday, April 27, 2024 4:14 AM IST
കൊ​ച്ചി: പ​ഴു​ത​ട​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ലും എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ക​ള്ള​വോ​ട്ട് ചെയ്തു. നെ​ട്ടൂ​രി​ലും വൈ​പ്പി​നി​ലും കൊ​ച്ചി മ​ണ്ഡ​ല​ത്തിൽ ര​ണ്ടി​ട​ത്തു​മാ​ണ് ക​ള്ള​വോ​ട്ട് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ പി​ന്നീ​ട് വോ​ട്ട​ര്‍​മാ​ര്‍​ക്ക് ടെ​ന്‍​ഡ​ര്‍ വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കി.

വൈ​പ്പി​ന്‍ സ്‌​കൂ​ള്‍ മു​റ്റം, കാ​ട്ടാ​ശേ​രി വീ​ട്ടി​ല്‍ ഡോ​ണി​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ ഡോ​ണി(54) യുടെ ​പേ​രി​ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ ഓ​ച്ച​ന്തു​രു​ത്ത് സാ​ന്താ​ക്രൂ​സ് എ​ച്ച്എ​സി​ലെ 132-ാംബൂ​ത്തി​ലാ​ണ് ത​ങ്ക​മ്മ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. ബൂ​ത്തിൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്രവേശിച്ച ശേ​ഷം തി​രി​ച്ച​റി​യ​ല്‍​ കാ​ര്‍​ഡ് ന​ല്‍​കി​യ​പ്പോ​ഴാ​ണ് ക​ള്ളവോ​ട്ട് ന​ട​ന്ന വി​വ​രമ​റി​യു​ന്ന​ത്. ഈ ​ക്ര​മന​മ്പ​റി​ല്‍ നേ​ര​ത്തെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി.

ബൂ​ത്തി​ല്‍ 25-ാമ​ത് വോ​ട്ട് ചെ​യ്ത​യാ​ളാ​ണ് ത​ങ്ക​മ്മ​യു​ടെ വോ​ട്ട് ചെ​യ്ത​തെ​ന്ന് ബൂ​ത്തി​ലു​ള്ള​വ​ര്‍ പ​റ​ഞ്ഞു. ത​നി​ക്ക് വോ​ട്ട് ചെ​യ്‌​തേ മ​തി​യാ​കു എ​ന്ന് ത​ങ്ക​മ്മ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​വി​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം വോ​ട്ടിം​ഗ് മു​ട​ങ്ങി. സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ക്കാ​ന്‍ ത​ങ്ക​മ്മ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​ങ്ങ​ള്‍​ക്ക് അ​തി​നു​ള്ള അ​വ​കാ​ശ​മി​ല്ലെ​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ അ​റി​യിച്ചു.

തു​ട​ര്‍​ന്ന് ഏ​റെ നേ​രം കാ​ത്തു​നി​ന്ന ശേ​ഷം ടെ​ന്‍​ഡ​ര്‍ വോ​ട്ട് ചെ​യ്ത് ത​ങ്ക​മ്മ മ​ട​ങ്ങി. സം​ഭ​വ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​യി. എ​റ​ണാ​കു​ളം ജ്യൂ ​സ്ട്രീ​റ്റി​ലെ ട്രേ​ഡിം​ഗ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ത​ങ്ക​മ്മ. ഡി​സി​പി ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​യി ത​ങ്ക​മ്മ പ​റ​ഞ്ഞു. ആ​രാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

നെ​ട്ടൂ​ര്‍ എ​സ്‌​വി​യു​പി സ്‌​കൂ​ളി​ല്‍ 14-ാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ് ര​ണ്ടാ​മ​ത്തെ ക​ള്ള​വോ​ട്ട് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. യ​ഥാ​ര്‍​ഥ വോ​ട്ട​ര്‍ എ​ത്തി​യ​പ്പോ​ള്‍ ഇ​തി​നു​മു​മ്പ് ഇ​തേ ക്ര​മ​ന​മ്പ​റി​ല്‍ മ​റ്റാ​രോ വോ​ട്ടു ചെ​യ്തി​രു​ന്നു. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ 716-ാം ന​മ്പ​ര്‍ ക്ര​മ​ന​മ്പ​റി​ലു​ള്ള ഈ​ശി എ​ന്ന​യാ​ളു​ടെ വോ​ട്ടാ​ണ് മ​റ്റൊ​രാ​ള്‍ ചെ​യ്ത​ത്. ഇ​തോ​ടെ യ​ഥാ​ര്‍​ഥ വോ​ട്ട​ര്‍ ടെ​ന്‍​ഡ​ര്‍ വോ​ട്ട് ചെ​യ്തു മ​ട​ങ്ങി.

കൊ​ച്ചി മ​ണ്ഡ​ല​ത്തി​ല്‍ കൊ​ച്ചി​ന്‍ കോ​ള​ജി​ലെ 55-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ കെ.​ആ​ര്‍. റ​മീ​സ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ വോ​ട്ട്‌​ മറ്റാരോ ചെ​യ്ത​താ​യി അ​റി​യു​ന്ന​ത്. വി​ദേ​ശ​ത്താ​യി​രു​ന്നു റ​മീ​സിന്‍റെ ക​ന്നി​വോ​ട്ടാ​യി​രു​ന്നു ലോ​ക്‌​സ​ഭ​യി​ലേ​ക്ക്.

റ​മീ​സും പി​ന്നീ​ട് ടെ​ൻഡ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ന​യപ്പിള്ളി എം.​എം.​ഒ.​വി.​എ​ച്ച്.​എ​സി​ലെ 59-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ എം.​എ. ഹാ​ഫി​സ എ​ന്ന 18കാ​രി​യു​ടെ ക​ന്നി വോ​ട്ടും മറ്റാരോ ചെ​യ്തു. ഇ​വ​ര്‍​ക്കും ടെൻഡ​ര്‍ വോ​ട്ടിം​ഗി​ന് അ​വ​സ​രം ന​ല്‍​കി.