രാജഗിരി വിശ്വജ്യോതി കോളജില്‍ ദേശീയ യോഗാ സെമിനാര്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
1568807
Friday, June 20, 2025 3:58 AM IST
പെരുമ്പാവൂര്‍: അന്താരാഷ്ട്ര യോഗാദിനാഘോഷത്തോടനുബന്ധിച്ച് പതഞ്ജലി യോഗാ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ(പൈതൃക്) നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
21, 22, 23 തീയതികളില്‍ വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളജിലാണ് പരിപാടി. 22ന് രാവിലെ 11ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. പൈതൃക് പ്രസിഡന്റ് ഡോ. എ. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. പ്രജ്ഞാ പ്രവാഹ് നാഷണല്‍ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് സാംസ്കാരിക പരിപാടി. 23 ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ കോളേജ് വിദ്യാര്‍ഥികളുടെ യോഗാദിനാചരണം. കൊച്ചിന് ഷിപ്യാര്ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായര്‍, സ്കൈലൈന്‍ ഫൗണ്ടേഷന്‍സ് ആന്‍ഡ് സ്ട്രക്ചേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ലവ കൃഷ്ണന്,
തിരുവല്ല പൈതൃക് സ്കൂള്‍ ഓഫ് യോഗ ഡയറക്ടര്‍ എന്‍. സുധീഷ് കുമാര്‍, റവ. ഡോ. അഗസ്റ്റിന് തോട്ടക്ക, ഡോ. എം.ഐ. ജോസഫ് എന്നിവരെ ആദരിക്കും. ഇതോടനുബന്ധിച്ചു നടത്തിയ വാർത്താസമ്മേളനത്തില്‍ പൈതൃക് ഡയറക്ടര്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, ജന. സെക്രട്ടറി ജി.ബി. ദിനചന്ദ്രന്, രാജഗിരി വിശ്വേജ്യോതി കോളജ് അസോ. ഡയറക്ടര്‍ ഫാ. ഡിബിന്‍ കരിങ്ങേന്‍, പ്രിന്‍സിപ്പല്‍ ഡോ. ഗിംസണ്‍ ഡി. പറമ്പില്‍, എം.ബി. സുരേന്ദ്രന്, ഡോ. മേഘ ജോബി എന്നിവര്‍ പങ്കെടുത്തു.