എന്റെ നാട് പെയ്ൻ ആന്‍ഡ് പാലിയേറ്റീവ് കെയർ വാർഷികം
1569974
Tuesday, June 24, 2025 6:34 AM IST
കോതമംഗലം: എന്റെ നാട് പെയ്ൻ ആന്‍ഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റ് രണ്ടാം വാർഷികം ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. അംഗത്വ കാന്പയിൻ ഉദ്ഘാടനം ധർമഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ നിർവഹിച്ചു. മാർത്തോമ ചെറിയ പള്ളി ട്രസ്റ്റി കെ.കെ. ജോസഫ് മുഖ്യാതിഥിയായിരുന്നു.
സണ്ണി വർക്കി, എൽസി ജോസഫ്, എം.എം. അബ്ദുറഹ്മാൻ, എം.കെ. സുകു, ഷിബു കുര്യാക്കോസ്, പ്രഫ. കെ.എം. കുര്യാക്കോസ്, ബാബു ഏലിയാസ്, സി.കെ. സത്യൻ, ജോഷി പൊട്ടയ്ക്കൽ, കെ.പി. കുര്യാക്കോസ്, ജോർജ് അന്പാട്ട്, സി.ജെ. എൽദോസ്, ജോഷി കുര്യാക്കോസ്, പി.എ. പാദുഷ, ജെയിംസ് കോറന്പേൽ എന്നിവർ പ്രസംഗിച്ചു.