കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസിൽ "ദീപിക നമ്മുടെ ഭാഷ പദ്ധതി
1569988
Tuesday, June 24, 2025 6:34 AM IST
കാഞ്ഞൂർ: കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ "ദീപിക നമ്മുടെ ഭാഷ പദ്ധതി'ക്കു തുടക്കമായി. സ്കൂൾ അസി. മാനേജർ ഫാ. ജോസ് വലിയകടവിൽ വിദ്യാർഥി പ്രതിനിധികൾക്ക് ദീപിക ദിനപത്രം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ശാലി തൊമ്മി അധ്യക്ഷത വഹിച്ചു. ദീപിക സർക്കുലേഷൻ മാനേജർ ബിനോ വർഗീസ്, ഏരിയാ മാനേജർ നിബിൻ അലോഷ്യസ് എന്നിവർ പ്രസംഗിച്ചു.