കഞ്ചാവ് ചെടികൾ കണ്ടെത്തി
1570167
Wednesday, June 25, 2025 4:14 AM IST
വരാപ്പുഴ: കാവിൽനട ചെമ്മായം - കോട്ടുവള്ളിക്കാവ് റോഡിൽ കരതോപ്പിൽ വീട്ടിൽ അജിത്ത്കുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി.
വരാപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നീതു മനോഹരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് 75,58 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ആരെങ്കിലും നട്ടുവളർത്തിയതാണോയെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.