കറുകടം മൗണ്ട് കാർമൽ കോളജിൽ ബിരുദദാനം
1570175
Wednesday, June 25, 2025 4:41 AM IST
കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളജ് പിജി, ഡിഗ്രി വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം കോതമംഗലം എംഎ കോളജ് പ്രിൻസിപ്പൽ മഞ്ജു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു.
മാനേജർ റവ.ഡോ. ബോബി തറക്കുന്നേൽ അധ്യക്ഷത വഹിച്ചു. കോളജ് പേട്രണും സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ ഫാ. തങ്കച്ചൻ ഞാളിയത്ത് മുഖ്യപ്രഭാഷണം നടത്തി.
കോളജ് പ്രിൻസിപ്പൽ ഫാ. ഷാജി മംഗലത്ത് വിദ്യാർഥികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഫാ. എബിൻ വഴക്കുഴ, പ്രോഗ്രാം കണ്‍വീനർ ബിബി വി. മാത്യു എന്നിവർ പങ്കെടുത്തു.