ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ ഉ​പ​രോ​ധിച്ചു
Thursday, June 13, 2019 1:27 AM IST
ആ​ലു​വ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ശേ​ഷം ആ​ദ്യ​മാ​യി ആ​ലു​വ​യി​ലെ​ത്തി​യ ഡോ​ളി കു​ര്യാ​ക്കോ​സി​നെ സ്വീ​ക​രി​ച്ച​ത് യു​വ​ജ​ന സം​ഘ​ട​ന​യു​ടെ ഉ​പ​രോ​ധം. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മ​റ്റി യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പെ​ട്ടു​പോ​യ​ത്. ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ അ​ട​ച്ചി​ട്ടെ​ന്നാ​രോ​പി​ച്ചാ​ണ് ഡി​വൈ​എ​ഫ്ഐ​ക്കാ‌​ർ സ​മ​രം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം ഇ​ല്ലെ​ന്നും ശ​സ്ത്ര​ക്രി​യ​ക​ൾ ഏ​താ​നും ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ച​താ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് വി​ശ​ദീ​ക​രി​ച്ച​തോ​ടെ സ​മ​ര​ക്കാ​ർ പി​രി​ഞ്ഞു​പോ​യി.