കെ​എ​സ്ആ​ർ​ടി​സി വ​ള​പ്പി​ൽ വീ​ണ്ടും മാ​ലി​ന്യ​ക്കൂ​മ്പാ​രം
Thursday, July 11, 2019 12:50 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ വീ​ണ്ടും മാ​ലി​ന്യ​ക്കൂ​മ്പാ​രം. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റു പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് സ്റ്റാ​ൻ​ഡി​ന്‍റെ തെ​ക്കു കി​ഴ​ക്ക് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ടു​മാ​സം മു​ൻ​പും ഇ​വി​ടെ മാ​ലി​ന്യം കൂ​ടി​യി​ട്ട​പ്പോ​ൾ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഉ​ട​നെ ത​ന്നെ അ​ധി​കാ​രി​ക​ൾ മാ​ലി​ന്യം നീ​ക്കം ചെ​യ്തെ​ങ്കി​ലും ഇ​ക്കു​റി മാ​ലി​ന്യം ഇ​വി​ടെ കൂ​ടി​ക്കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച​യോ​ള​മാ​യി.
മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ ര​ണ്ടു​വ​ശ​ങ്ങ​ളി​ലും ഉ​യ​ര​ത്തി​ൽ മ​തി​ലു​ക​ൾ ഉ​ള്ള​തി​നാ​ൽ മാ​ലി​ന്യം കി​ട​ക്കു​ന്ന​ത് പെ​ട്ടെ​ന്ന് ആ​ർ​ക്കും കാ​ണാ​ൻ സാ​ധി​ക്കു​ക​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്ന ഇ​വി​ടം മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നു സ​മീ​പ​ത്താ​യി ഇ​രു​ച​ക്ര വാ​ഹ​ന പാ​ർ​ക്കിം​ഗ് പ്ര​ദേ​ശ​മാ​യ​തി​നാ​ൽ മ​റ്റാ​രും ഇ​വി​ടേ​ക്ക് വ​രാ​റു​മി​ല്ല.
മാ​ലി​ന്യ​ക്കൂമ്പാ​ര​ത്തി​നു സ​മീ​പ​മു​ള്ള മ​തി​ലി​ന്‍റെ അ​പ്പു​റം അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​മാ​ണ്. ഇ​വി​ടെ നി​ന്നാ​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന​ത് കൃ​ത്യ​മാ​യി കാ​ണാ​നാ​കും. മാ​ലി​ന്യം ഉ​ട​നെ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.