കു​ടും​ബ​ശ്രീ റി​സ​ര്‍​ജ​ന്‍റ് കേ​ര​ള വാ​യ്പ; 487.16 കോ​ടി വിതരണം ചെയ്ത എറണാകുളം ജില്ല മുന്നിൽ
Thursday, July 18, 2019 12:50 AM IST
കൊ​ച്ചി: പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളോ ജീ​വ​നോ​പാ​ധി​ക​ളോ സ്വ​ന്ത​മാ​ക്കാ​ന്‍ കു​ടും​ബ​ശ്രീ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന റി​സ​ര്‍​ജ​ന്‍റ് കേ​ര​ള വാ​യ്പാ പ​ദ്ധ​തി വി​ത​ര​ണ​ത്തി​ല്‍ (ആ​ര്‍​കെ​എ​ല്‍​എ​സ്) സംസ്ഥാനത്ത് ഏറ്റവും മുന്നിൽ എറണാകുളം ജില്ല. ഈ​യി​ന​ത്തി​ല്‍ 487.16 കോ​ടി രൂ​പ​യാ​ണ് ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്.
പ്ര​ള​യ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ന​ഷ്ട​പ​രി​ഹാ​ര​ത്തുകയാ​യ 10,000 രൂ​പ ല​ഭി​ച്ച​വ​ര്‍ അം​ഗ​ങ്ങ​ളാ​യ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്കാ​ണ് വാ​യ്പ. ഓ​രോ അ​യ​ല്‍​ക്കൂ​ട്ട​ത്തി​നും 10 ല​ക്ഷം രൂ​പയും ഒ​രം​ഗ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പയുമാണ് പ​ര​മാ​വ​ധി അ​നു​വ​ദി​ക്കു​ക. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ​ട​ക്കേ​ക്ക​ര​യും ന​ഗ​ര​സ​ഭ​ക​ളി​ല്‍ ഏ​ലൂ​രും മു​ന്നി​ലെ​ത്തി. 464 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്കാ​യി 41.68 കോ​ടി വി​ത​ര​ണം ചെ​യ്താ​ണ് വ​ട​ക്കേ​ക്ക​ര മു​ന്നി​ലെ​ത്തി​യ​ത്. 418 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്കാ​യി 35.46 കോ​ടി വി​ത​ര​ണം ചെ​യ്ത് ആ​ല​ങ്ങാ​ട് ര​ണ്ടാം സ്ഥാ​ന​ത്തും 382 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്കാ​യി 33.36 കോ​ടി വി​ത​ര​ണം ചെ​യ്ത് ചേ​ന്ദ​മം​ഗ​ലം മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി.
224 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്കാ​യി 14.98 കോ​ടി വി​ത​ര​ണം ചെ​യ്താ​ണ് ഏ​ലൂ​ര്‍ ന​ഗ​ര​സ​ഭ മു​ന്നി​ലെ​ത്തി​യ​ത്. 142 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്കാ​യി 11.11 കോ​ടി വി​ത​ര​ണം ചെ​യ്ത പ​റ​വൂ​രും 109 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്കാ​യി 6.68 കോ​ടി വി​ത​ര​ണം ചെ​യ്ത മൂ​വാ​റ്റു​പു​ഴ​യും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. കൊ​ച്ചി കോ​ര്‍​പ​റേ​ഷൻ 114 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്കാ​യി 5.02 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കി.
ഒ​മ്പ​ത് ശ​ത​മാ​നം പ​ലി​ശനി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന വാ​യ്പ​യി​ല്‍ പ​ലി​ശ​ത്തു​ക പൂ​ര്‍​ണ​മാ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കും. ഫ​ല​ത്തി​ല്‍ ഗു​ണ​ഭോ​ക്താ​വി​ന് പ​ലി​ശ​ര​ഹി​ത വാ​യ്പ ല​ഭി​ക്കും. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ ഒ​മ്പ​തു മാ​സ​ത്തെ മോ​റ​ട്ടോ​റി​യ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.