ക്യാ​ന്പ് കഴിഞ്ഞപ്പോൾ ഫി​ലോ​മി​ന​യ്ക്കും മ​ക​നും പോകാനിടമില്ല
Wednesday, August 14, 2019 12:12 AM IST
വൈ​പ്പി​ൻ: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പി​രി​ച്ചു​വി​ട്ടെ​ങ്കി​ലും അ​റു​പ​തു​കാ​രി​യാ​യ ഞാ​റ​യ്ക്ക​ൽ അ​ഞ്ചു​ചി​റ വ​ലി​യ​പ​റ​ന്പ് ഫി​ലോ​മി​ന​യ്ക്കും മ​ക​ൻ സി​ജോ​ക്കും തി​രി​കെ പോ​കാ​ൻ ഇ​ട​മി​ല്ല. മ​ഴ​യി​ലും കാ​റ്റി​ലും ഇ​വ​രു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ഇ​ടി​ഞ്ഞ് വീ​ണി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മേ​രി​മാ​താ കോ​ള​ജി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​രു​വ​രെ​യും ഇ​വി​ടുത്തെ ക്യാ​ന്പ് അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് താ​ൽ​ക്കാ​ലി​മ​ക​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
ആ​കെ​യു​ള്ള ര​ണ്ടേ​കാ​ൽ സെ​ന്‍റ് ഭൂ​മി​യി​ൽ ഉ​ള്ള ചെ​റി​യ വീ​ട് കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന് ഒ​രു ക​നാ​ൽ ഉ​ള്ള​തി​നാ​ൽ പു​തി​യ വീ​ട് വ​യ്ക്കാ​ൻ തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ വി​ല​ക്കു​ണ്ട്. ഇ​തു​മൂ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യു​ൾ​പ്പെ​ടെ എ​ല്ലാ​ത്തി​ലും ഇ​വ​രെ ത​ഴ​യു​ക​യാ​ണ്.