സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ബീ​ഹാ​ർ സ്വ​ദേ​ശി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു
Monday, August 26, 2019 1:23 AM IST
കോ​ത​മം​ഗ​ലം: പു​തു​പ്പാ​ടി​യി​ൽ പു​ഴ​യി​ൽ സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മു​ങ്ങി​മ​രി​ച്ചു. ബീ​ഹാ​ർ സീ​താ​പ്പൂ​ർ പോ​സ്റ്റോ​ഫീ​സ് പ​രി​ധി​യി​ലെ മി​യ ഗ്രാ​മ​ത്തി​ലെ എം.​ഡി. മു​ക്താ​റി​ന്‍റെ മ​ക​ൻ ഖു​ർ​ഷി​ദ് ആ​ലം (21) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.45നാ​ണ് സം​ഭ​വം. പു​തു​പ്പാ​ടി മു​ള​വൂ​ർ ക​വ​ല​യ്ക്ക് സ​മീ​പം കോ​ത​മം​ഗ​ലം പു​ഴ​യി​ലെ കും​ഭ​പ്പി​ള്ളി ക​ട​വി​ലാ​ണ് അ​പ​ക​ടം. ഖു​ർ​ഷി​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലം​ഗ​സം​ഘം ക​ട​വി​ലെ പ​ടി​യി​ൽ നി​ന്ന് കു​ളി​ക്കു​ക​യാ​യി​രു​ന്നു.​ഇ​തി​നി​ടെ കാ​ൽ​തെ​റ്റി ഖു​ർ​ഷി​ദ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു.​സം​ഘ​ത്തി​ലെ ആ​ർ​ക്കും നീ​ന്ത​ല​റി​യി​ല്ലാ​യി​രു​ന്നു.​ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ഖു​ർ​ഷി​ദി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സു​ഹൃ​ത്തു​ക്ക​ൾ തോ​ർ​ത്തു​മു​ണ്ട് ഇ​ട്ടു​കൊ​ടു​ത്തെ​ങ്കി​ലും മു​ങ്ങി​താ​ഴ്ന്നു.

നാ​ട്ടു​കാ​രും കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി ര​ക്ഷാ​സേ​ന സ്കൂ​ബ ടീ​മും ചേ​ർ​ന്ന് പു​ഴ​യി​ൽ മൂ​ന്നു മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ക​ട​വി​നു 20 മീ​റ്റ​ർ താ​ഴെ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹം ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.