നെ​ടു​ങ്ങാ​ട്-​നാ​യ​ര​ന്പ​ലം റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി
Tuesday, September 10, 2019 12:45 AM IST
വൈ​പ്പി​ൻ: ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി​ക്കി​ട​ക്കു​ന്ന നാ​യ​ര​ന്പ​ലം-​നെ​ടു​ങ്ങാ​ട് റോ​ഡ് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന് നെ​ടു​ങ്ങാ​ട് ദ്വീ​പ് നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നാ​യ​ര​ന്പ​ല​ത്തെ അ​ഞ്ചു വാ​ർ​ഡു​ക​ളി​ൽ​പെ​ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള ഏ​ക ആ​ശ്ര​യ​മാ​യ ഈ ​റോ​ഡ് ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി.
നെ​ടു​ങ്ങാ​ട് പ​ള്ളി​പ്പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് റോ​ഡും ക​ലി​ങ്കും ത​ക​ർ​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​നും, കാ​ൽ​ന​ട​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​നും വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡി​ലൂ​ടെ ക​ട​ന്ന് പോ​കാ​നും പ​റ്റാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ൾ. നാ​ട്ടു​കാ​ർ ഈ ​സ്ഥി​തി എം​എ​ൽ​എ​യെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ധ​രി​പ്പി​ച്ച​പ്പോ​ൾ പ​ള്ളി​പ്പാ​ലം പ​ണി ക​ഴി​യു​ന്ന മു​റ​യ്ക്ക് നാ​യ​ര​ന്പ​ലം മു​ത​ൽ നെ​ടു​ങ്ങാ​ട് പ​ള്ളി​ബ​സാ​ർ വ​രെ റോ​ഡും ക​ലു​ങ്കും നി​ർ​മി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് പാ​ല​ത്തി​ൽ നി​ന്നും 200 മീ​റ്റ​ർ കി​ഴ​ക്കോ​ട്ടും 200 മീ​റ്റ​ർ പ​ടി​ഞ്ഞാ​ട്ടും കു​റ​ച്ചു ഭാ​ഗം കാ​ന​യും മാ​ത്ര​മേ നി​ർ​മി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ്. ഇ​ത് പ്ര​തി​ഷേ​ധാ​ർ​മാ​ണെ​ന്ന് നെ​ടു​ങ്ങാ​ട് നി​വാ​സി​ക​ൾ പ​റ​യു​ന്നു.