ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഒാ​ണാ​ഘോ​ഷം അഭയകേന്ദ്രത്തിൽ
Tuesday, September 10, 2019 12:46 AM IST
പ​ള്ളു​രു​ത്തി: അ​ശ​ര​ണ​രാ​യ മ​നു​ഷ്യ​രു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​യ പ​ള്ളു​രു​ത്തി​യി​ലെ കൊ​ത്ത​ലം​ഗോ ഭ​വ​നി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. പ​ള്ളു​രു​ത്തി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ജ​ന​മൈ​ത്രി സു​ര​ക്ഷാ​സ​മി​തി​യു​ടെയും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ഓ​ണാ​ഘോ​ഷം കൗ​ൺ​സി​ല​ർ ഹേ​മ പ്ര​ഹ്ലാ​ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ ടി.​കെ. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചും ഓ​ണ​സ​ദ്യ​യു​ണ്ടു​മാ​ണ് ജ​ന​മൈ​ത്രി അം​ഗ​ങ്ങ​ൾ ആ​ഘോ​ഷം ന​ട​ത്തി​യ​ത്. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ എ​എ​സ്ഐ എ​ൻ. മു​കു​ന്ദ​ൻ, സു​ര​ക്ഷാ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​എ​ച്ച്. അ​ഷ്റ​ഫ്, ഡോ. ​ജോ​ൺ ആ​ലു​ങ്ക​ൽ, ആ​ന്‍റ​ണി സ​ന്തോ​ഷ്, ആ​ർ​ട്ടി​സ്റ്റ് അ​ഷ്റ​ഫ്, എ.​എ. ജോ​ർ​ജ്, ബ്ര​ദ​ർ ബി​നോ​യ് പീ​റ്റ​ർ, സി​സ്റ്റ​ർ ഗ്രേ​യ്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.