ആ​സ​ക്തി ല​ഹ​രി​യോ​ട​ല്ല ജീ​വി​ത​ത്തോ​ടാ​ണ് വേ​ണ്ട​ത്
Tuesday, September 10, 2019 12:46 AM IST
കോ​ത​മം​ഗ​ലം: ആ​സ​ക്തി ല​ഹ​രി​യോ​ട​ല്ല ജീ​വി​ത​ത്തോ​ടാ​ണ് വേ​ണ്ട​തെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി എം​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വു​നാ​ട​കം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ കോ​ത​മം​ഗ​ലം ടൗ​ണി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക്ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.
ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​ക്കെ​തി​രേ കൈ​കോ​ർ​ത്ത​തോ​ടെ നാ​ട്ടു​കാ​രും പ​ങ്കാ​ളി​ക​ളാ​യി. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യു​മെ​ടു​ത്തു. കോ​ള​ജി​ലെ ടെ​ക്ഫെ​സ്റ്റാ​യ ത​ക്ഷ​കി​ന് മു​ന്നോ​ടി​യാ​യാ​ണ് ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും എ​ക്സൈ​സ് വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
എ​ക്സൈ​സ് സി​ഐ ടി.​എം. കാ​സിം, ജ​യ​പ്ര​കാ​ശ്, ജെ​യ് എം.​പോ​ൾ, പ്ര​ഫ. എ​ൽ​ദോ എം. ​പോ​ൾ, ദ​ർ​ശ​ൻ​ലാ​ൽ, പ്ര​ഫ. ജി​ജോ ജോ​ണ്‍​സ​ണ്‍, ദീ​പ​ക് എ​ൽ​ദോ ബാ​ബു, ഇ​ർ​ഫാ​ൻ, അ​ൽ​ത്താ​ഫ്, ഷ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വി​ൽ ന​ട​ത്തും.